മുമ്പിലും പിറകിലും എൻജിൻ: രാജധാനിയുടെ വേഗത വർധിപ്പിക്കുന്നു
text_fieldsന്യൂഡൽഹി: മുമ്പിലും പിറകിലും എൻജിൻ ഘടിപ്പിച്ച് രാജധാനി എക്സ്പ്രസിെൻറ വേഗത വർ ധിപ്പിക്കാൻ റെയിൽവേ ഒരുങ്ങുന്നു. ഇതു വഴി ഒരു മണിക്കൂർ യാത്രസമയം കുറക്കാനാകുമെന്ന ാണ് പ്രതീക്ഷിക്കുന്നതെന്ന് മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
‘പുഷ് ആൻഡ് പുൾ’ എന്നാണ് ഇൗ മാതൃകയുടെ പേര്. ഇൗ മാസം 13ന് ഡൽഹി-മുംബൈ റൂട്ടിൽ ഇതേ മാതൃകയിൽ ട്രെയിൻ ഒാടിച്ചപ്പോൾ 106 മിനിറ്റിെൻറ യാത്രസമയം ലാഭിക്കാനായിരുന്നു. തുടർന്നാണ് ഇത് മറ്റ് റൂട്ടുകളിലും നടപ്പാക്കാൻ ഒരുങ്ങുന്നതെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
മേക് ഇൻ ഇന്ത്യ പദ്ധതി പ്രയോജനപ്പെടുത്തി രാജ്യത്തിനകത്ത് തന്നെ നിർമിച്ച എൻജിനുകളായതിനാൽ അധിക ചെലവും കണ്ടെത്തേണ്ടതില്ലെത്രെ. മുമ്പിലും പിറകിലും എൻജിൻ ഉള്ളതിനാൽ ഘടിപ്പിക്കുന്നതിനും വേർപ്പെടുത്തുന്നതിനും പ്രത്യേക സമയം കെണ്ടത്തേണ്ടതില്ല.
