പെട്രോൾ-ഡീസൽ നികുതി കുറച്ച് രാജസ്ഥാൻ; വിമാന ഇന്ധനത്തിന് നികുതി കുറച്ച് മധ്യപ്രദേശ്
text_fieldsജയ്പൂർ: കേന്ദ്രസർക്കാർ പെട്രോളിനും ഡീസലിനും എക്സൈസ് നികുതി കുറച്ചതിനുപിന്നാലെ സംസ്ഥാന നികുതി കുറച്ച് രാജസ്ഥാൻ. സംസ്ഥാന മന്ത്രിസഭ ചൊവ്വാഴ്ച 'വാറ്റ്' കുറച്ചതിലൂടെ പെട്രോളിന് നാലു രൂപയും ഡീസലിന് അഞ്ചു രൂപയും കുറവുവരും. ഇതിലൂെട സംസ്ഥാനത്തിന് 3500 കോടി രൂപയുടെ വാർഷികനഷ്ടം കണക്കാക്കുന്നുവെന്ന് മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ട് അറിയിച്ചു.
അതേസമയം, വിമാന ഇന്ധനത്തിന്റെ നികുതി(വാറ്റ്) മധ്യപ്രദേശ് കുറച്ചു. 25 ശതമാനത്തിൽ നിന്ന് ധ ശതമാനമായാണ് കുറച്ചത്. മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് ഇന്ധന നികുതി കുറക്കാൻ തീരുമാനിച്ചത്. ടൂറിസത്തിന് അനുഗുണമാകുമെന്ന പ്രതീക്ഷയിലാണ് മധ്യപ്രദേശ് നികുതി കുറച്ചത്. വിമാന ഇന്ധനത്തിന്റെ നികുതി കുറക്കാൻ കേന്ദ്ര വ്യേമയേന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.

