Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജസ്ഥാൻ ഇന്ന് വോട്ട് ചെയ്യും
text_fieldsbookmark_border
ജയ്പുർ: സംസ്ഥാന ഭരണം ആർക്കാണെന്ന് തീരുമാനിക്കാൻ രാജസ്ഥാൻ ഇന്ന് പോളിങ് ബൂത്തിലേക്ക്. 200ൽ 199 സീറ്റിലേക്കാണ് ശനിയാഴ്ച വോട്ടെടുപ്പ്. കോൺഗ്രസ് സ്ഥാനാർഥിയുടെ മരണത്തെ തുടർന്ന് ശ്രീഗംഗാനഗർ കരൺപുർ മണ്ഡലത്തിൽ വോട്ടെടുപ്പ് മാറ്റിവെച്ചിരിക്കുകയാണ്. ജനവിധി തേടുന്നത് 1875 സ്ഥാനാർഥികൾ. കോൺഗ്രസും ബി.ജെ.പിയും കടുത്ത പോരാട്ടം നടക്കുന്ന രാജസ്ഥാനിൽ നിരവധി ചെറു പാർട്ടികളും വിമതരടക്കം സ്വതന്ത്രരും മത്സരിക്കുന്നുണ്ട്. മായാവതിയുടെ ബി.എസ്.പി എല്ലാ മണ്ഡലത്തിലും സ്ഥാനാർഥികളെ നിർത്തിയിട്ടുണ്ട്. ആം ആദ്മി പാർട്ടി 86 സീറ്റിലും സി.പി.എം 17 സീറ്റിലും മത്സരിക്കുന്നു.
Next Story

