Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മഥുരയെ മുസഫർ നഗറാക്കി മാറ്റരുതെന്ന് രാകേഷ് ടിക്കായത്ത്
text_fieldsbookmark_border
മഥുര നഗരത്തെ ക്രമസമാധാനം നശിപ്പിച്ച് മുസഫർ നഗർ പോലെ ആക്കരുതെന്ന് കർഷക സമര നേതാവ് രാകേഷ് ടിക്കായത്ത്. ഈ തീർത്ഥാടന നഗരത്തിലെ ക്രമസമാധാനം നശിപ്പിച്ച് ഇവിടമൊരു മുസഫർ നഗറാക്കാൻ അവരെ അനുവദിച്ചുകൂടെന്ന് ടിക്കായത്ത് പറഞ്ഞു. വോട്ടുകൾ ലഭിക്കാത്തത് കൊണ്ടാണ് ശാന്തിയിലും സമാധാനത്തിലും കഴിയുന്ന ഒരു നഗരത്തിന്‍റെ സമാധാനം തല്ലിക്കെടുത്താൻ അവർ മുതിരുന്നതെന്നും രാകേഷ് ടിക്കായത്ത് ചൂണ്ടിക്കാട്ടി.
ഒരു പാർട്ടിയുടെയോ വ്യക്തിയുടെയോ പേര് വെളിപ്പെടുത്താതെയാണ് രാകേഷ് വിമർശനം ഉന്നയിച്ചത്. മുസഫർ നഗറിലെ അന്തരീക്ഷം നശിപ്പിച്ചതുപോലെ മഥുരയിൽ ആവർത്തിക്കാതിരിക്കാൻ ജനങ്ങൾ ജാഗ്രത പാലിക്കണം. അവരുടെ കെണിയിൽപ്പെട്ടാൽ നാട് തൊഴിൽ രഹിതമാവുകയും മഥുരയിൽ അരക്ഷിതാവസ്ഥ പൊട്ടിപ്പുറപ്പെടുകയും ചെയ്യും- രാകേഷ് കൂട്ടിച്ചേർത്തു.
Next Story

