Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന ആൾദൈവം ഗുർമീത് റാം റഹിം സിങിന് പരോൾ

text_fields
bookmark_border
ബലാത്സംഗ കേസിൽ ജയിലിൽ കഴിയുന്ന ആൾദൈവം ഗുർമീത് റാം റഹിം സിങിന് പരോൾ
cancel

തന്റെ അനുയായികളായ രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ ശിക്ഷക്ക​പ്പെട്ട് ജയിലിൽ കഴിയുന്ന ആൾദൈവവും ദേര സച്ചാ സൗദ തലവനുമായ ഗുർമീത് റാം റഹിം സിങിന് പരോൾ അനുവദിച്ചു.

21 ദിവസമാണ് അവധി. നടപടികൾ പൂർത്തിയാക്കി ഇന്ന് വൈകുന്നേരം ഹരിയാന റോഹ്തക് ജില്ലയിലെ സുനാരിയ ജയിലിൽ നിന്ന് പുറത്തിറങ്ങുമെന്ന് അനുയായികൾ പറഞ്ഞു. 2002ൽ തന്റെ മാനേജരെ കൊലപ്പെടുത്തിയ കേസിൽ ജീവപര്യന്തം തടവിന് റാം റഹിമിനെ കോടതി ശിക്ഷിച്ചിരുന്നു. 2017ലാണ് രണ്ട് സ്ത്രീകളെ ബലാത്സംഗം ചെയ്ത സംഭവം ഉയർന്നുവന്നത്. പഞ്ചാബിൽ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് റാം റഹിമിന് അവധി ലഭിച്ചിരിക്കുന്നത്. പഞ്ചാബിൽ ഇയാൾക്ക് ആയിരക്കണക്കിന് അനുയായികൾ ഉണ്ട്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rape Convict Dera Chief Allowed To Leave Jail For First Time For 21 Days
Next Story