Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രവീഷ് കുമാർ എൻ.ഡി.ടി.വിയിൽ നിന്ന് രാജിവെച്ചു

text_fields
bookmark_border
സ്ഥാ​പ​ക​രാ​യ പ്ര​ണോ​യ്​ റോ​യ്, ഭാ​ര്യ രാ​ധി​ക റോ​യ്​ എന്നിവർ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ചതിന് പിന്നാലെയാണ് രാജി
ravish kumar 8o765
cancel

ന്യൂഡൽഹി: എൻ.ഡി.ടി.വി സീനിയര്‍ എക്‌സിക്യൂട്ടീവ് എഡിറ്റര്‍ രവീഷ് കുമാര്‍ രാജിവെച്ചു. സ്ഥാ​പ​ക​രാ​യ പ്ര​ണോ​യ്​ റോ​യ്, ഭാ​ര്യ രാ​ധി​ക റോ​യ്​ എന്നിവർ ഡ​യ​റ​ക്ട​ർ ബോ​ർ​ഡി​ൽ​നി​ന്ന്​ രാ​ജി​വെ​ച്ചതിന് പിന്നാലെയായിരുന്നു രവീഷ് കുമാറിന്‍റെ രാജി. അ​ദാ​നി ഗ്രൂപ് എൻ.ഡി.ടി.വിയെ ഏറ്റെടുക്കുന്ന പശ്ചാത്തലത്തിലാണ് രാജികൾ.

ജനകീയ വിഷയങ്ങളില്‍ മികച്ച റിപ്പോര്‍ട്ടിങ്ങിലൂടെ ശ്രദ്ധേയനായ രാജ്യത്തെ പ്രമുഖ മാധ്യമപ്രവർത്തകനാണ് രവീഷ് കുമാര്‍. ഹം ലോഗ്, രവീഷ് കി റിപ്പോര്‍ട്ട്, ദേശ് കി ബാത്, പ്രൈം ടൈം എന്നീ ജനകീയ പരിപാടികള്‍ അവതരിപ്പിച്ചു. മാധ്യമ രംഗത്തെ മികച്ച പ്രവര്‍ത്തനത്തിന് രണ്ട് തവണ രാംനാഥ് ഗോയങ്കെ പുരസ്‌കാരവും മാഗ്‌സസെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്.

എ​ൻ.​ഡി.​ടി.​വി​യി​ൽ ആ​ർ.​ആ​ർ.​പി.​ആ​ർ ഹോ​ൾ​ഡി​ങ്ങി​നു​ള്ള 29.18 ശ​ത​മാ​നം ഓ​ഹ​രി​ക​ൾ അ​ദാ​നി ഗ്രൂ​പ് വ​ള​ഞ്ഞ വ​ഴി​യി​ൽ സ്വ​ന്ത​മാ​ക്കി​യ​ത്​ ആ​ഗ​സ്റ്റ്​ 23നാ​ണ്. അ​തി​നു​ശേ​ഷ​വും പ്ര​ണോ​യ്​-​രാ​ധി​ക എ​ന്നി​വ​ർ​ക്ക്​ ടെ​ലി​വി​ഷ​ൻ സ്ഥാ​പ​ന​ത്തി​ൽ 32.46 ശ​ത​മാ​നം ഓ​ഹ​രി​യു​ണ്ട്. അ​തേ​സ​മ​യം, എ​ൻ.​ഡി.​ടി.​വി​യു​ടെ 26 ശ​ത​മാ​നം ഓ​ഹ​രി​കൂ​ടി വാ​ങ്ങാ​നു​ള്ള ന​ട​പ​ടി​ക​ളി​ലാ​ണ്​ അ​ദാ​നി ഗ്രൂ​പ്.

അ​ത​നു​സ​രി​ച്ച്​ ഈ ​മാ​സം 22ന്​ ​ഓ​പ​ൺ ഓ​ഫ​ർ ന​ട​പ​ടി തു​ട​ങ്ങി. താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് ഡി​സം​ബ​ർ അ​ഞ്ചു​വ​രെ നി​ശ്ചി​ത വി​ല​ക്ക്​ ഓ​ഹ​രി വി​ൽ​ക്കാം. അ​ത്ര​യും ഓ​ഹ​രി​കൂ​ടി കി​ട്ടി​യാ​ൽ അ​ദാ​നി ഗ്രൂ​പ്പി​ന്‍റെ പൂ​ർ​ണ നി​യ​ന്ത്ര​ണ​ത്തി​ലാ​കും എ​ൻ.​ഡി.​ടി.​വി.

എ​ൻ.​ഡി.​ടി.​വി സ്ഥാ​പ​ക​രു​ടെ പി​ന്തു​ണ​യു​ള്ള ഒ​രു സ്ഥാ​പ​നം അ​ദാ​നി ഗ്രൂ​പ്പി​ന്​ നി​ശ്ചി​ത ഓ​ഹ​രി​ക​ൾ തി​ങ്ക​ളാ​ഴ്ച കൈ​മാ​റി​യി​രു​ന്നു. അ​ദാ​നി ന​ൽ​കു​ന്ന​തി​നോ​ട്​ കി​ട​പി​ടി​ക്കാ​വു​ന്ന വി​ല ന​ൽ​കി​യാ​ൽ ഈ ​ഓ​ഹ​രി വാ​ങ്ങാ​ൻ പ്ര​ണോ​യ്​ റോ​യി​ക്കും ഭാ​ര്യ​ക്കും ക​ഴി​യു​മാ​യി​രു​ന്നു. എ​ന്നാ​ൽ, അ​വ​ർ​ക്ക്​ ഈ ​ഭാ​രി​ച്ച തു​ക വി​പ​ണി​യി​ൽ ഇ​റ​ക്കാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ അ​ദാ​നി​യു​ടെ ഏ​​റ്റെ​ടു​ക്ക​ൽ ന​ട​പ​ടി ല​ക്ഷ്യ​ത്തോ​ട്​ അ​ടു​ത്തു.

അ​ദാ​നി ആ​ഗ​സ്റ്റി​ൽ കൈ​യ​ട​ക്കി​യ വി.​പി.​സി.​എ​ൽ എ​ന്ന ക​മ്പ​നി​യി​ൽ​നി​ന്ന്​ ഒ​രു പ​തി​റ്റാ​ണ്ടു​മു​മ്പ്​ 400 കോ​ടി രൂ​പ പ​ലി​ശ​ര​ഹി​ത വാ​യ്​​പ എ​ടു​ത്ത​പ്പോ​ൾ ന​ൽ​കി​യ ഈ​ടാ​ണ്​ പ്ര​ണോ​യ്​-​രാ​ധി​ക ദ​മ്പ​തി​മാ​ർ​ക്കു​മു​ന്നി​ൽ ച​തി​യാ​യി മാ​റി​യ​ത്. വാ​യ്പ​ത്തു​ക​ക്ക്​ തു​ല്യ​മാ​യ 29.18 ശ​ത​മാ​നം എ​ൻ.​ഡി.​ടി.​വി ഓ​ഹ​രി അ​ങ്ങ​നെ അ​ദാ​നി സ​മ്പാ​ദി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Ravish Kumar resigns from NDTV
Next Story