Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range അഞ്ചു മിനിറ്റിൽ കോച്ചുകളിൽ വെള്ളം നിറക്കുന്ന സംവിധാനവുമായി റെയിൽവേ
text_fieldsbookmark_border
ന്യൂഡൽഹി: െട്രയിനുകളിലെ വെള്ളക്ഷാമം പരിഹരിക്കാൻ അഞ്ചു മിനിറ്റ് മാത്രമെടുത്ത് എല്ലാ കോച്ചുകളിലും വെള്ളം നിറക്കുന്ന പദ്ധതിയുമായി റെയിൽവേ. നിലവിൽ 20 മിനിറ്റോളം എടുത്താണ് വെള്ളം എടുക്കുന്നത്.
എന്നാൽ, അടുത്ത വർഷം മാർച്ചോടെ 142 സ്റ്റേഷനുകളിൽ അതിവേഗത്തിൽ വെള്ളം നിറക്കുന്ന സംവിധാനം നടപ്പാക്കുമെന്ന് റെയിൽവേ അറിയിച്ചു. ഇൗ പദ്ധതിക്കായി 300 കോടി രൂപ അടുത്തിടെ റെയിൽ ബോർഡ് അനുവദിച്ചിരുന്നു.
പദ്ധതി നടപ്പാവുന്നതോടെ 24 കോച്ചുകളുള്ള ട്രെയിനുകളിൽ അഞ്ചു മിനിറ്റുമാത്രമെടുത്ത് വെള്ളം നിറക്കാം. ഒരേ സമയം ഒന്നിലേറെ ട്രെയിനുകളിലും ഇൗ സൗകര്യം ഉപയോഗിക്കാം.
Next Story
