Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അയോഗ്യത നോട്ടീസ്​; സചിൻ പൈലറ്റ്​ ഹൈകോടതിയെ സമീപിച്ചു

text_fields
bookmark_border
അയോഗ്യത നോട്ടീസ്​; സചിൻ പൈലറ്റ്​ ഹൈകോടതിയെ സമീപിച്ചു
cancel

ജയ്​പുർ: 18 എം.എൽ.എമാരെയും തന്നെയും അയോഗ്യരാക്കിയ നടപടിക്കെതിരെ യുവനേതാവ്​ സചിൻ പൈലറ്റ്​ രാജസ്​ഥാൻ ഹൈകോടതിയെ സമീപിച്ചു. അയോഗ്യത നോട്ടീസുമായി സചിൻ പൈലറ്റ്​ അദ്ദേഹത്തി​​​​െൻറ അഭിഭാഷകനെ സമീപിച്ചിരുന്നു. 

ഉപമുഖ്യമന്ത്രി സ്​ഥാനത്തുനിന്ന്​ പുറത്താക്കപ്പെട്ട സചിൻ പൈലറ്റിനും അനുയായികളായ 18 എം.എൽ.എമാർക്കും അയോഗ്യത നോട്ടീസ്​ അയച്ചതായി സ്​പീക്കർ സി.പി. ജോഷി അറിയിച്ചിരുന്നു. നോട്ടീസിന്​ നിയമസാധുതയില്ലെന്നും അശോക്​ ഗെഹ്​​േലാട്ട്​ സർക്കാരി​​​​െൻറ താൽപര്യം മാത്രമാണ്​ നോട്ടീസിലെന്നും ചൂണ്ടിക്കാട്ടിയാണ്​ പൈലറ്റ്​ കോടതിയെ സമീപിച്ചത്​. 

തനിക്കും മറ്റു 18 എം.എൽ.എമാർക്കും നോട്ടീസ്​ നൽകിയത്​ സംബന്ധിച്ച്​ തെരഞ്ഞെടുപ്പ്​ കമീഷനോട്​ അന്വേഷിച്ചതായും വിവരമുണ്ട്​. ഗെഹ്​ലോട്ട്​ സർക്കാരി​​​​െൻറ നിർദേശപ്രകാരം രണ്ടാം നിയമസഭ കക്ഷി യോഗത്തിലും പ​െങ്കടുക്കാതിരുന്നതിനെ തുടർന്ന്​ സ്​പീക്കർ ​പൈലറ്റിനും സഹ എം.എൽ.എമാർക്കും അയോഗ്യത നോട്ടീസ്​ അയക്കുകയായിരുന്നു. 

യോഗത്തിൽ പ​െങ്കടുക്കാതിരുന്നതും സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നതു​ം ചൂണ്ടിക്കാട്ടി ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പി.സി.സി അധ്യക്ഷ സ്​ഥാനത്തുനിന്നും പൈലറ്റിനെ പുറത്താക്കുകയും ചെയ്​തിരുന്നു. എന്നാൽ പൈലറ്റി​​​​െൻറ അടുത്ത നീക്കം വ്യക്തമല്ല. അ​േദ്ദഹം ബി.ജെ.പിയിൽ ചേരില്ലെന്ന്​ നേരത്തേ അറിയിച്ചിരുന്നു. 
 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Sachin Pilot move High Court to challenge disqualification notice -India news
Next Story