നവാസ് ശരീഫിെൻറ കൊച്ചുമകളുടെ കല്യാണത്തിന് സമ്മാനം നൽകിയത് രാഹുൽ ഗാന്ധിയല്ല -പാത്രക്ക് സചിൻ പൈലറ്റിെൻറ മറുപടി
text_fieldsന്യൂഡൽഹി: രാഹുൽഗാന്ധിയുടെ പേര് രാഹുൽ ലാഹോറിയാണെന്നും രാഹുൽ പാകിസ്താനിൽ സ്ഥാനാർഥിയാകാൻ മത്സരിക്കുകയാണെന്നുമുള്ള ബി.ജെ.പി നേതാവ് സംപിത് പാത്രയുടെ പ്രസ്താവനക്ക് മറുപടിയുമായി കോൺഗ്രസ് നേതാവ് സചിൻ പൈലറ്റ്.
സംപിത് പാത്രയുടെ വിഡിയോചേർത്ത് സചിൻ പൈലറ്റ് ട്വീറ്റ് ചെയ്തത് ഇങ്ങനെ:
രാഹുലിന് പകരം താഴെ പറയുന്ന പേരുകളാണ് താങ്കൾ ചേർക്കേണ്ടത്
-മിസ്റ്റർ അദ്വാനി: ജിന്നയുടെ ഖബറിൽ പോകുകയും അദ്ദേഹത്തെ പുകഴ്ത്തുകയും ചെയ്തു
-മിസ്റ്റർ വാജ്പേയി: ബസിൽ ലാഹോറിൽ പോയി ജനറൽ മുഷറഫിനെ ആഗ്രയിലെ ഉത്സവത്തിന് ക്ഷണിച്ചു
-മിസ്റ്റർ മോദി: നവാസ് ശരീഫിെൻറ പേരക്കുട്ടിയുടെ കല്യാണത്തിന്പോയി സമ്മാനങ്ങൾ നൽകി.
പാകിസ്താനും അഫ്ഗാനിസ്താനും ഇന്ത്യയേക്കാൾ നന്നായി കോവിഡിനെ നേരിട്ടുവെന്ന രാഹുലിെൻ പ്രസ്താവന രാഷ്ട്രീയ ആയുധമാക്കുന്ന സാഹചര്യത്തിലാണ് ബി.ജെ.പി നേതാക്കളുടെ പാക് ബന്ധം ചൂണ്ടിക്കാണിച്ച് സചിൻ രംഗത്തെത്തിയിരിക്കുന്നത്.

