Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സചിെൻറ സുരക്ഷ കുറച്ചു; ആദിത്യയുടെ കൂട്ടി
text_fieldsbookmark_border
മുംബൈ: ക്രിക്കറ്റ് താരം സചിൻ തെൻഡുൽക്കറിെൻറ എക്സ് കാറ്റഗറി സുരക്ഷ പിൻവലിച്ചു. ശിവസേന എം.എൽ.എ ആദിത്യ താക്കറെയുടെ സുരക്ഷ വൈ പ്ലസ് കാറ്റഗറിയിൽ നിന്ന് സെഡാക്കി ഉയർത്തുകയും ചെയ്തു. മഹാരാഷ്ട്രയിൽ ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന-കോൺഗ്രസ് സഖ്യ സർക്കാറിേൻറതാണ് നടപടി.
ബി.ജെ.പി നേതാവ് എകാനന്ദ് ഖാഡ്സെയുടെ വൈ കാറ്റഗറി സുരക്ഷയിൽ നിന്ന് പൊലീസ് എസ്കോർട്ട് ഒഴിവാക്കിയിട്ടുണ്ട്. മുൻ യു.പി ഗവർണർ രാം നായികിെൻറ സുരക്ഷ സെഡ് പ്ലസിൽ നിന്ന് എക്സായി കുറച്ചു. അഭിഭാഷകൻ ഉജ്വൽ നികമിെൻറ സുരക്ഷയും സെഡ് പ്ലസിൽ നിന്ന് വൈ ആക്കി കുറച്ചിട്ടുണ്ട്.
പ്രമുഖ വ്യക്തികളുടെ സുരക്ഷ വിലയിരുത്താനുള്ള പ്രത്യേക സംഘത്തിെൻറ യോഗത്തിന് ശേഷമാണ് പുതിയ തീരുമാനം.
Next Story
