Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പ്രജ്ഞ സിങ്​ താക്കൂറിന്​ വീട്ടിലെത്തി വാക്​സിൻ നൽകി; വിമർശനവുമായി കോൺഗ്രസ്​

text_fields
bookmark_border
പ്രജ്ഞ സിങ്​ താക്കൂറിന്​ വീട്ടിലെത്തി വാക്​സിൻ നൽകി; വിമർശനവുമായി കോൺഗ്രസ്​
cancel

ഭോപ്പാൽ: ബി.ജെ.പി നേതാവും എം.പിയുമായ പ്രജ്ഞ സിങ്​ താക്കൂറിന്​ വീട്ടിലെത്തി വാക്​സിൻ നൽകിയത്​ വിവാദമാവുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ള നേതാക്കൾ ആശുപത്രിയിലെത്തി വാക്​സിൻ സ്വീകരിച്ചപ്പോഴും പ്രജ്ഞ ഇതിന്​ തയാറാവാത്തതാണ്​ വിവാദമായത്​. മധ്യപ്രദേശ്​ കോൺഗ്രസ്​ നേതാവ്​ നരേന്ദ്ര സലൂജയാണ്​ പ്രജ്ഞ സിങ്​ താക്കൂറിനെതിരെ വിമർശനവുമായി രംഗത്തെത്തിയത്​.

പ്രജ്ഞക്ക്​ ആരോഗ്യപ്രശ​്​നങ്ങളൊന്നും ഇല്ലെന്ന്​ തെളിയിക്കുന്ന വിഡിയോകൾ കഴിഞ്ഞ ദിവസം പുറത്ത്​ വന്നിരുന്നു. ആദ്യ ഡോസ്​ വാക്​സിനാണ്​ പ്രജ്ഞ സ്വീകരിച്ചിരിക്കുന്നത്​. ആശുപത്രികളിലല്ലാതെ മറ്റ്​ സ്ഥലങ്ങളിൽ വാക്​സിൻ സ്വീകരിക്കുന്നതിന്​ കേന്ദ്രസർക്കാർ വിലക്കേർപ്പെടുത്തിയിട്ടുണ്ട്​. എന്നാൽ, പല സെലിബ്രേറ്റികളും വിലക്ക്​ ലംഘിച്ച്​ വാക്​സിൻ സ്വീകരിച്ചിരുന്നു.

കുൽദീപ്​ യാദവ്​ കാൺപൂരിലെ ഗസ്റ്റ്​ഹൗസിലാണ്​ വാക്​സിൻ സ്വീകരിച്ചത്​. ഗുജറാത്ത്​ നാടോടി ഗായിക ഗീത റാബ്​റി വീട്ടിൽ നിന്നാണ്​ വാക്​സിൻ സ്വീകരിച്ചത്​. രണ്ട്​ സംഭവങ്ങളിലും അന്വേഷണത്തിന്​ ഉത്തരവിട്ടിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Sadhvi Pragya gets first dose of Covid vaccine. Congress asks this question
Next Story