‘േബ്രാ, നിങ്ങൾ തന്നെയാണ് ജയിച്ചത്’ –രാഹുലിനെ വാഴ്ത്തി ‘സാമ്ന’
text_fieldsമുംബൈ: അവിശ്വാസപ്രമേയ ചർച്ചക്കിടെ ലോക്സഭയിൽ കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി നടത്തിയ ‘ഉശിരൻ’ പ്രകടനത്തെ വാഴ്ത്തി എൻ.ഡി.എ സഖ്യകക്ഷി ശിവസേനയുടെ മുഖപത്രം ‘സാമ്ന’. മുഖപേജിൽ േബ്രാ, നിങ്ങൾ തന്നെയാണ് ജയിച്ചതെന്ന് അർഥം വരുന്ന ‘ഭാവാ, ജിംകലംസ്’ എന്ന മറാത്തി തലക്കെട്ടുമായാണ് ശനിയാഴ്ച ‘സാമ്ന’ ഇറങ്ങിയത്.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രാഹുൽ നടത്തിയ രൂക്ഷ വിമർശനവും ‘ജുംല ’ (വ്യാജ വാഗ്ദാനം ) പ്രയോഗവും എടുത്തുകാട്ടുകയും ചെയ്തു. രാഹുൽ മോദിയെ കെട്ടിപ്പിടിക്കുകയല്ല, ഞെട്ടിക്കുകയാണ് ചെയ്തതെന്ന് ‘സാമ്ന’ പത്രാധിപരും രാജ്യസഭാംഗവുമായ സഞ്ജയ് റാവുത്ത് പറഞ്ഞു.
ഇതിനെ നാടകമായാണ് പലരും വിലയിരുത്തിയത്. എന്നാൽ, രാഷ്ട്രീയത്തിൽ നാടകമുണ്ട്. യഥാർഥ രാഷ്ട്രീയ സ്കൂളിൽനിന്നുതന്നെയാണ് രാഹുൽ ബിരുദം നേടിയതെന്ന് വ്യക്തം. ഇത് തുടക്കമാണ് -സഞ്ജയ് റാവുത്ത് പറഞ്ഞു.
