Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മദ്യനയക്കേസ്: ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിന്റെ ജാമ്യാപേക്ഷ തള്ളി കോടതി

text_fields
bookmark_border
Sanjay Singh
cancel
camera_alt

സ​ഞ്ജ​യ് സിങ്

ന്യൂഡൽഹി: ഡൽഹി മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ആം ആദ്മി പാർട്ടി എം.പി സഞ്ജയ് സിങ്ങിന്റെ ജാമ്യാപേക്ഷ തള്ളി ഡൽഹി റൂസ് അവന്യൂ കോടതി. പ്രത്യേക ജഡ്ജി എംകെ നാഗ്പാൽ ആണ് എം.പിയുടെ ഹരജി തള്ളിയത്. കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും ജാമ്യം നൽകിയാൽ കേസ് അട്ടിമറിക്കാനും അന്വേഷണ ഉദ്യോ​ഗസ്ഥരെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്.

ഒക്ടോബർ നാലിനായിരുന്നു ഇ.ഡി സഞ്ജയ് സിങ്ങിനെ അറസ്റ്റ് ചെയ്യുന്നത്. എം.പിയുടെ വസതിയിൽ നടത്തിയ റെയ്ഡിന് പിന്നാലെയായിരുന്നു അറസ്റ്റ്. മൂന്ന് എ.എ.പി നേതാക്കളെയാണ് ഇതുവരെ മദ്യനയക്കേസിൽ അറസ്റ്റ് ചെയ്തിരിക്കുന്നത്. 2022 സെപ്റ്റംബറിൽ എ.എ.പി നേതാവ് വിജയ് നായറെ അറസ്റ്റ് ചെയ്തിരുന്നു. 2023 ഫെബ്രുവരിയിൽ ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും അറസ്റ്റ് ചെയ്യപ്പെട്ടിരുന്നു. ഇരുവരും ജയിലിൽ തുടരുകയാണ്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Sanjay Singh's bail plea rejected by Delhi court
Next Story