ഉത്തരാഖണ്ഡില്‍ 68 ശതമാനം പോളിങ്; യു.പി രണ്ടാം ഘട്ടത്തില്‍ 65
text_fieldsലഖ്നോ: ഉത്തരാഖണ്ഡില്‍ ബുധനാഴ്ച നടന്ന വോട്ടെടുപ്പില്‍ 68 ശതമാനം പോളിങ്. സംസ്ഥാനത്തെ ഏറ്റവും ഉയര്‍ന്ന വോട്ടിങ് ശതമാനമാണിത്. ആകെ 70ല്‍ 69 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. ഉത്തര്‍പ്രദേശില്‍ രണ്ടാംഘട്ട വോട്ടെടുപ്പില്‍ 65 ശതമാനം പോളിങ്. പടിഞ്ഞാറന്‍ യു.പിയിലെ 11 ജില്ലകളിലെ 67 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് ബുധനാഴ്ച വോട്ടെടുപ്പ് നടന്നത്. സമാധാനപരമായിരുന്നു.
62 സ്ത്രീകളുള്‍പ്പെടെ 721 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. ബിജ്നോര്‍, സഹാറന്‍പുര്‍, മൊറാദാബാദ്, സംഭാല്‍, റാംപൂര്‍, ബറേലി, അമ്രോഹ, പിലിഭിത്ത്, ഖേരി, ഷാജഹാന്‍പുര്‍, ബദായൂന്‍ എന്നീ ജില്ലകളിലെ മണ്ഡലങ്ങളിലായിരുന്നു രണ്ടാംഘട്ട വോട്ടെടുപ്പ്. 2.28 കോടി വോട്ടര്‍മാര്‍ക്കായി 14,771 പോളിങ് കേന്ദ്രങ്ങളും 23,693 പോളിങ് സ്റ്റേഷനുകളും സജ്ജീകരിച്ചിരുന്നു.
ഫെബ്രുവരി 19, 23, 27, മാര്‍ച്ച് നാല്, എട്ട് തീയതികളിലാണ് ബാക്കി ഘട്ടങ്ങള്‍. വോട്ടെണ്ണല്‍ മാര്‍ച്ച് 11നാണ്.
