രണ്ടാംഘട്ട വോെട്ടടുപ്പ് നാളെ
text_fieldsന്യൂഡൽഹി: പൊതുതെരഞ്ഞെടുപ്പിെൻറ രണ്ടാംഘട്ട വോെട്ടടുപ്പ് വ്യാഴാഴ്ച നടക്കും. 1 3 സംസ്ഥാനങ്ങളിലായി 96 സീറ്റുകളിലാണ് രണ്ടാംഘട്ടത്തിൽ വോെട്ടടുപ്പ് നടക്കുന്നത്. തമിഴ്നാട്ടിലെ 38 സീറ്റിലും രണ്ടാംഘട്ടത്തിലാണ് വോെട്ടടുപ്പ്. അതോടൊപ്പം സംസ്ഥാ നത്തെ 18 നിയമസഭ സീറ്റിൽ ഉപതെരഞ്ഞെടുപ്പും നടക്കും.
കർണാടകയിൽ 14 സീറ്റിലും ഉത്തർപ്രദേശ് (എട്ട്), മഹാരാഷ്ട്ര (10), അസം (അഞ്ച്), ബിഹാർ (അഞ്ച്), ഒഡിഷ (അഞ്ച്), പശ്ചിമബംഗാൾ (മൂന്ന്), ഛത്തിസ്ഗഢ് (മൂന്ന്), ജമ്മു-കശ്മീർ (രണ്ട്) മണിപ്പൂർ, ത്രിപുര, പുതുച്ചേരി സംസ്ഥാനങ്ങളിൽ ഒന്നുവീതം സീറ്റുകളിലുമാണ് വ്യാഴാഴ്ച വോെട്ടടുപ്പ് നടക്കുന്നത്.
രണ്ടാംഘട്ട വോെട്ടടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ പരസ്യപ്രചാരണം ചൊവ്വാഴ്ച അവസാനിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി ചൊവ്വാഴ്ച ഛത്തിസ്ഗഢ്, ഒഡിഷ സംസ്ഥാനങ്ങളിലെ പ്രചാരണ റാലികളിൽ പെങ്കടുത്തു. കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി ചൊവ്വാഴ്ച പൂർണമായും കേരളത്തിൽ പ്രചാരണത്തിലായിരുന്നു.
