Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആന്ധ്രയിൽ ട്രെയിനുകൾ കൂട്ടിയിടിച്ച് ഏഴ് മരണം; 50 പേർക്ക് പരിക്ക്

text_fields
bookmark_border
andra train collision
cancel

വിശാഖപട്ടണം: ആന്ധ്രപ്രദേശില്‍ പാസഞ്ചർ ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചുകയറി ഏഴുപേര്‍ മരിച്ചു. അപകടത്തിൽ 50ലധികം പേർക്ക് പരിക്കേറ്റു. ആന്ധ്രയിലെ വിജയനഗരം ജില്ലയിൽ ഞായറാഴ്ച വൈകീട്ടാണ് സംഭവം.

സിഗ്നൽ ലഭിക്കാത്തതിനെ തുടർന്ന് നിർത്തിയിട്ടിരുന്ന പാസഞ്ചര്‍ ട്രെയിനിലേക്ക് എക്‌സ്പ്രസ് ട്രെയിൻ ഇടിച്ചുകയറുകയായിരുന്നു. വിശാഖപട്ടണത്തുനിന്ന് റായഗഢയിലേക്ക് പോവുകയായിരുന്ന പാസഞ്ചർ ട്രെയിനാണ് അപകടത്തിൽപെട്ടത്.

വിശാഖപട്ടണം-റായഗഢ പാസഞ്ചർ ട്രെയിൻ വിശാഖപട്ടണം-പാലാസ എക്സ്പ്രസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ പാസഞ്ചര്‍ ട്രെയിനിന്റെ മൂന്ന് ബോഗികള്‍ പാളംതെറ്റി. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. പ്രാദേശിക ഭരണകൂടം ദേശീയ ദുരന്തനിവാരണ സേനയെ വിവരമറിയിച്ചിട്ടുണ്ട്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Seven killed in train collision in Andhra; 50 people were injured
Next Story