Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മാധ്യമങ്ങളോട് വിശദമായി സംസാരിക്കും; സ്ഥാനം മോഹിച്ചാണെങ്കിൽ ബി.ജെ.പിയിലേക്ക്വരേണ്ടിയിരുന്നില്ല -ശോഭ
text_fieldsbookmark_border
തിരുവനന്തപുരം: ബി.ജെ.പിയിൽ നില നിൽക്കുന്ന തർക്കങ്ങളെ സംബന്ധിച്ച് പ്രതികരണവുമായി ശോഭ സുരേന്ദ്രൻ. ഇതുമായി ബന്ധപ്പെട്ട് ഒരുപാട് കാര്യങ്ങൾ പറയാനുണ്ട്. മാധ്യമങ്ങളോട് വരും ദിവസങ്ങളിൽ വിശദമായി സംസാരിക്കുമെന്നും ശോഭ സുരേന്ദ്രൻ പറഞ്ഞു.
അധികാരമോഹിയാണെങ്കിൽ ബി.ജെ.പിയിൽ പ്രവർത്തിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ല. ബി.ജെ.പിക്ക് ഒരു മെമ്പർ പോലും ഇല്ലാതിരുന്ന സമയത്താണ് പാർട്ടിയിലെത്തിയതെന്നും ശോഭ സുരേന്ദ്രൻ ഓർമിപ്പിച്ചു.
ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രനുമായി ശോഭ സുരേന്ദ്രന് അഭിപ്രായഭിന്നതകളുണ്ടെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. പാർട്ടി പുനഃസംഘടനയിൽ അർഹമായ പ്രാതിനിധ്യം ലഭിച്ചില്ലെന്ന പരാതിയും അവർ ഉന്നയിച്ചിരുന്നു. വിഷയത്തിൽ കേന്ദ്രനേതൃത്വത്തെ സമീപിച്ചുവെങ്കിലും അനുകൂലപ്രതികരണമുണ്ടായിട്ടില്ലെന്നാണ് സൂചനകൾ.
Next Story

