Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടി.വി പരിപാടി: അനുവദനീയമല്ലെങ്കിൽ സിദ്ദുവിന്‍റെ വകുപ്പ് മാറ്റും -അമരീന്ദർ 

text_fields
bookmark_border
ടി.വി പരിപാടി: അനുവദനീയമല്ലെങ്കിൽ സിദ്ദുവിന്‍റെ വകുപ്പ് മാറ്റും -അമരീന്ദർ 
cancel

ചണ്ഡീഗഢ്: മുൻക്രിക്കറ്ററും പഞ്ചാബ് മന്ത്രിയുമായ നവജോത് സിങ് സിദ്ദു ടി.വി പരിപാടികളിൽ പങ്കെടുക്കുന്നതിന് നിയമപരമായി തടസമുണ്ടെങ്കിൽ സാംസ്കാരിക വകുപ്പ് അദ്ദേഹത്തിൽ നിന്ന് മാറ്റുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. അനുവദനീയമെങ്കിൽ അദ്ദേഹം പരിപാടികളിൽ പങ്കെടുക്കുന്നതിൽ പ്രശ്നമൊന്നുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇക്കാര്യത്തിൽ അമരീന്ദർ അഡ്വകറ്റ് ജനറിന്‍റെ ഉപദേശം തേടിയിട്ടുണ്ട്. 

ഇന്ന് രാവിലെയും ടി.വി പരിപാടികളിൽ പങ്കെടുക്കുമെന്ന് സിദ്ദു ആവർത്തിച്ചിരുന്നു.  മാസത്തിൽ 4 ദിവസം രാത്രി 7 മണിമുതൽ രാവിലെ 6 മണിവരെ ടി.വി പരിപാടിയിൽ പങ്കെടുക്കുന്നത് കൊണ്ട് എന്താണ് പ്രശ്നമെന്നും രാത്രി 6 മണിക്ക് ശേഷം താനെന്ത് ചെയ്യുന്നുവെന്നത് തന്‍റെ വ്യക്തിപരമായ കാര്യമാണെന്നും സിദ്ദു പറഞ്ഞിരുന്നു.കഴിഞ്ഞ ആഴ്ചയാണ് സിദ്ദു മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തത്. 

സ്റ്റാൻഡ് അപ് കോമഡിയനായ കപിൽ ശർമ അവതരിപ്പിക്കുന്ന 'കപിൽ ശർമ ഷോ'യിലാണ് സിദ്ദു പങ്കെടുക്കുന്നത്. 

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Sidhu’s TV show: No issue if it’s permissible, might have to change his portfolio says Amarinder Singh
Next Story