ഭോപാലിലെ 'ഈദ് ഗാഹ് ഹിൽസി'ന്റെ പേരുമാറ്റി 'ഗുരുനാനാക് തെക്രി' എന്നാക്കണം'
text_fieldsഭോപ്പാൽ: മധ്യപ്രദേശിലെ 'ഈദ് ഗാഹ് ഹിൽസി'ന്റെ പേരുമാറ്റി 'ഗുരുനാനാക് തെക്രി' എന്നാക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശിലെ സിഖുകാർ. ഇതു സംബന്ധിച്ച് പ്രോേട്ടം സ്പീക്കർ രാമേശ്വർ ശർമക്ക് ബുധനാഴ്ച സിഖ് പ്രതിനിധികൾ നിവേദനം നൽകി.'ഇദ്ഗാഹ് അതിന്റെ സ്ഥാനത്ത് തുടരും, പ്രാർത്ഥനകളും നടത്താം. പക്ഷേ ഈ സ്ഥലം ഗുരുനാനാക് തെക്രി എന്നറിയപ്പെടണം. സമൂഹത്തിലെ ആളുകൾ ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്' പ്രോട്ടേം സ്പീക്കർ രാമേശ്വർ ശർമ്മ പറഞ്ഞു.'ഗുരു നാനാക് തെക്രി' എന്ന് വിളിക്കാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുന്നു. ഈ നിവേദനം മുഖ്യമന്ത്രിക്ക് സമർപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
'പ്രത്യേക സ്ഥലത്തിന് 'ഈദ്ഗാഹ്' എന്നാണ് പേര് നൽകിയിട്ടുള്ളതെങ്കിലും ഗുരുനാനക് തെക്രി എന്ന് പുനർനാമകരണം ചെയ്യാമെന്ന് രാമേശ്വർ ശർമയും ഉറപ്പ് നൽകിയിട്ടുണ്ട്'- നിവേദന സംഘത്തിലെ പ്രതിനിധി പറഞ്ഞു. ഈ വിഷയത്തിൽ ശർമ്മ തന്നെ ഇടപെടുന്നത് വളരെ വലിയ കാര്യമാണ്. ഞങ്ങൾ അദ്ദേഹത്തിന് നന്ദി പറയുന്നു, മുഴുവൻ സിഖ് സമൂഹവും അദ്ദേഹത്തോടൊപ്പമുണ്ട്, "അദ്ദേഹം കൂട്ടിച്ചേർത്തു.

