സിസോദിയക്ക് ഭാര്യയുമായി വിഡിയോകാൾ നടത്താൻ അനുമതി
text_fieldsന്യൂഡൽഹി: മദ്യനയ കേസിൽ തിഹാർ ജയിലിൽ ജുഡീഷ്യൽ കസ്റ്റഡിയിലുള്ള ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് രോഗിയായ ഭാര്യയുമായി ഒന്നിടവിട്ട ദിവസങ്ങളിൽ ഒരു മണിക്കൂർ നേരം വിഡിയോകാൾ ചെയ്യാൻ അവസരമൊരുക്കണമെന്ന് ഹൈകോടതി.
ഇടക്കാല ഉത്തരവിലൂടെ ഡൽഹി ഹൈകോടതി ജഡ്ജി ദിനേശ് കുമാർ ശർമയാണ് തിഹാർ ജയിൽ സൂപ്രണ്ടിന് ഇതുസംബന്ധിച്ച് നിർദേശം നൽകിയത്. വൈകീട്ട് മൂന്നിനും നാലിനുമിടക്കാണ് വിഡിയോ കോൺഫറൻസിന് അനുവാദം.
ഫെബ്രുവരി 26നാണ് ഡൽഹി മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐ മനീഷ് സിസോദിയയയെ അറസ്റ്റ് ചെയ്തത്. ഭാര്യക്ക് അസുഖമായതിനാൽ ജാമ്യം നൽകണമെന്നാവശ്യപ്പെട്ട് സിസോദിയ ഹരജി നൽകിയിട്ടുണ്ട്.

