Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ആന്ധ്രയിൽ​ ട്രെയിനിടിച്ച് ആറുപേർ മരിച്ചു

text_fields
bookmark_border
srikakulam accident
cancel
Listen to this Article

അമരാവതി: ആന്ധ്രപ്രദേശിലെ ശ്രീകാകുളത്ത് ട്രെയിനിടിച്ച് ആറുപേർ മരിച്ചു. ഗുവാഹതി അതിവേഗ ട്രെയിനിലെ യാത്രക്കാരാണ് അപകടത്തിൽപെട്ടത്.

തിങ്കളാഴ്ച രാത്രി ബതുവ ഗ്രാമത്തിനുസമീപം സാ​ങ്കേതിക തകരാറിനെ തുടർന്ന് ട്രെയിൻ നിർത്തിയിട്ടിരുന്നു. ഈ സമയം പുറത്തിറങ്ങിയ യാത്രക്കാർ സമീപത്തെ ട്രാക്കിൽ നിൽക്കുമ്പോൾ എതിർവശത്തുനിന്നുവന്ന കൊണാർക്ക് എക്സ്പ്രസ് ഇവരെ ഇടിക്കുകയായിരുന്നു. ആറുപേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ കൂടാനിടയുണ്ടെന്ന് പൊലീസ് വൃത്തങ്ങൾ പറഞ്ഞു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Six run over by train in Srikakulam in Andhra Pradesh
Next Story