Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ലോക്ഡൗണില്‍ ജോലി പോയി; ആപ് വഴി മയക്കുമരുന്ന് വിറ്റ സോഫ്​റ്റ്​വെയർ എന്‍ജിനീയര്‍ അറസ്റ്റില്‍

text_fields
bookmark_border
ലോക്ഡൗണില്‍ ജോലി പോയി; ആപ് വഴി മയക്കുമരുന്ന് വിറ്റ സോഫ്​റ്റ്​വെയർ എന്‍ജിനീയര്‍ അറസ്റ്റില്‍
cancel

മുംബൈ: മൊബൈല്‍ ആപ് വഴി മയക്കുമരുന്ന് വില്‍പന നടത്തിയ സോഫ്​റ്റ്​വെയർ എന്‍ജിനീയര്‍ അറസ്റ്റില്‍. ലോക്ഡൗണില്‍ ജോലി നഷ്ടപ്പെട്ട മുംബൈയിലെ എന്‍ജിനീയറാണ് മയക്കുമരുന്ന് വില്‍പന ആരംഭിക്കുകയും അറസ്റ്റിലാവുകയും ചെയ്തത്.

അമേരിക്കയിലെ തന്റെ ബന്ധങ്ങളിലൂടെ ഇയാള്‍ മയക്കുമരുന്ന് ഇറക്കുമതി ചെയ്യുകയും കൊറിയര്‍ വഴി ഇന്ത്യയിലുടനീളം വിതരണം ചെയ്യുകയുമായിരുന്നു. ആന്റി നാര്‍കോട്ടിക്‌സ് സെല്‍ (എ.എന്‍.സി) ആണ് യാഷ് കലാനി എന്ന യുവാവിനെ അറസ്റ്റ് ചെയ്തത്.

ബാന്ദ്രയില്‍നിന്ന് രണ്ടു പേരെ എ.എന്‍.സി പിടികൂടിയതോടെയാണ് വന്‍മയക്കുമരുന്ന് ശൃംഖലയെക്കുറിച്ചുള്ള വിവരം ചുരുളഴിഞ്ഞത്. 1.62 കോടിയുടെ കഞ്ചാവ് ഇവരില്‍നിന്ന് കണ്ടെടുത്തു. ഇന്ത്യയില്‍ ഗ്രാമിന് 1800 രൂപ മുതല്‍ 3000 രൂപവരെ വിലക്ക് വില്‍ക്കുന്ന കഞ്ചാവാണ് ഇവരില്‍നിന്ന് കണ്ടെടുത്തത്.


Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
Next Story