റൺവേയിൽ കുടുങ്ങിയ സ്പൈസ് ജെറ്റ് വിമാനം നീക്കി
text_fieldsമുംബൈ: കനത്ത മഴയിൽ ലാൻഡിങ്ങിനിടെ മുംബൈ വിമാനത്താവളത്തിലെ പ്രധാന റൺവേയിൽ തെന്നിമാറിയ സ്ൈപസ് ജെറ്റ് വിമാന ം വലിച്ച് നീക്കി.
മഴ കുറഞ്ഞ് വിമാന സർവീസുകൾ പുനഃസ്ഥാപിച്ചതോടെ രണ്ടാമത്തെ റൺവേയിൽ കൂടുതൽ തിരക്ക് വന്നതോടെ പ്രധാന റൺവേയിൽ നിന്നും വിമാനം മാറ്റാൻ നിർബന്ധിതരാവുകയുമായിരുന്നു. വ്യാഴാഴ്ച രാത്രി 11.10 ഓടെ വിമാനം വലിച്ചു മാറ്റിയതായി അധികൃതർ അറിയിച്ചു. അറ്റകുറ്റ പണികൾക്ക് ശേഷം റൺവേ തുറക്കുമെന്നും അധികൃതർ വ്യക്തമാക്കി.
ജൂലൈ ഒന്നിന് ജയ്പൂരിൽ നിന്ന് മുംബൈയിലെത്തിയ സ്പൈസ് ജെറ്റ് എസ്.ജി 6237 വിമാനമാണ് ലാൻഡിങ്ങിനിെട റൺവേയിൽ നിന്നും തെന്നിമാറിയത്. തുടർന്ന് റൺവേ 27 അടച്ചിട്ടിരുന്നു. രണ്ടാമത്തെ റൺവേയിൽ നിന്നാണ് സർവീസുകൾ നടത്തിയിരുന്നത്.
പ്രധാന റൺവേ അടച്ചതിനെ തുടർന്ന് വിമാനങ്ങള്‍ അഹമ്മദാബാദ്, ബംഗളൂരു വിമാനത്താവളങ്ങളിലേക്ക് തിരിച്ചു വിട്ടിരുന്നു.
