Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ചാ​പ്പ​ലി​ലെ വ​ർ​ഗീ​യ ചുവരെഴുത്ത്: മോദി പ്രതികരിക്കണമെന്ന് ആർ.ജെ.ഡി നേതാവ്

text_fields
bookmark_border
ചാ​പ്പ​ലി​ലെ വ​ർ​ഗീ​യ ചുവരെഴുത്ത്: മോദി പ്രതികരിക്കണമെന്ന് ആർ.ജെ.ഡി നേതാവ്
cancel

ന്യൂ​ഡ​ല്‍ഹി: ഡ​ൽ​ഹി സെന്‍റ് സ്റ്റീ​ഫ​ൻ​സ്​ കോ​ള​ജ് ചാ​പ്പ​ലി​ന്‍റെ ചുവരിൽ വ​ർ​ഗീ​യ വി​േ​ദ്വ​ഷം പ​ര​ത്തു​ന്ന എഴുത്തുകൾ കണ്ട സംഭവത്തെ അപലപിച്ച് ആർ.ജെ.ഡി നേതാവ് മനോജ് ഝാ. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമാധാനം തകർക്കാനുള്ള ശ്രമമാണ് മോദി സർക്കാർ ചെയ്യുന്നതെന്ന് മനോജ് ഝാ ആരോപിച്ചു. 

ഇത്തരത്തിലുള്ള സംഭവങ്ങൾ ഉണ്ടാകുന്നത് ഭൂഷണമല്ലെന്നാണ് അധ്യാപകനെന്ന നിലയിൽ തന്‍റെ അഭിപ്രായം. ജവഹർലാൽ നെഹ്റു സർവകലാശാല, ജാദവ്പുർ സർവകലാശാല, അലീഗഢ് സർവകലാശാല എന്നിവക്ക് പിന്നാലെ ബി.ജെ.പിയുടെ അടുത്ത ലക്ഷ്യമാണ് ഡൽഹി സർവകലാശാല എന്നും മനോജ് ഝാ ആരോപിച്ചു. 

വർഗീയ ചുവരെഴുത്ത് പ്രത്യക്ഷപ്പെട്ട സംഭവത്തിൽ മോദി മൗനം പാലിക്കരുത്. മൗലിക ചോദ്യങ്ങൾക്കാണ് പ്രധാനമന്ത്രി മറുപടി പറയാത്തത്. കർഷകർ, തൊഴിലാളികൾ, തൊഴിൽ തുടങ്ങിയ കാര്യങ്ങളെ കുറിച്ച് ബി.ജെ.പി പ്രതികരിക്കുന്നില്ല. മ​ന്ദി​ര്‍ യ​ഹി ബ​നേ​ഗ (ക്ഷേ​ത്രം ഇ​വി​ടെ പ​ണി​യും) എ​ന്ന് ചാ​പ്പ​ലി​​​​​െൻറ വാ​തി​ലി​ൽ പ്രത്യക്ഷപ്പെട്ടത് ചിന്തിക്കേണ്ട വിഷയമാണെന്നും മനോജ് ഝാ ചൂണ്ടിക്കാട്ടി. 

ഒരു ക്രൈസ്തവ സ്ഥാപനത്തിന് നേരെ നടത്തിയ ആക്രമണത്തിന് പിന്നിലെ കുറ്റവാളികളെ കണ്ടെത്തണമെന്നും കർശന നടപടി സ്വീകരിക്കണമെന്നും മനോജ് ഝാ ആവശ്യപ്പെട്ടു. 

ശനിയാഴ്ചയാണ് ഡ​ൽ​ഹി സർവകലാശാലയുടെ കീഴിലുള്ള സെന്‍റ് സ്റ്റീ​ഫ​ൻ​സ്​ കോ​ള​ജി​​ന്‍റെ ചാ​പ്പ​ലി​ന്‍റെ പ്ര​ധാ​ന വാ​തി​ലി​ലും ചാ​പ്പ​ലി​നു പു​റ​ത്തെ കു​രി​ശി​ലു​മാ​ണ്​ വി​വാ​ദ എ​ഴു​ത്തു​ക​ൾ ക​ണ്ട​ത്. മ​ന്ദി​ര്‍ യ​ഹി ബ​നേ​ഗ (ക്ഷേ​ത്രം ഇ​വി​ടെ പ​ണി​യും) എ​ന്നാ​ണ് ചാ​പ്പ​ലി​​​​​െൻറ വാ​തി​ലി​ൽ ഉ​ള്ള​ത്. കു​രി​ശി​ല്‍ ‘ഒാം’ ​എ​ഴു​തി. ഒ​പ്പം ‘​െഎ ​ആം ഗോ​യി​ങ്​ ടു ​ഹെ​ല്‍ (ഞാ​ന്‍ ന​ര​ക​ത്തി​ലേ​ക്കു പോ​കു​ന്നു) എ​ന്നും എ​ഴു​തി​യിട്ടുണ്ട്. 

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - St. Stephen's college Chappel: RJD want to react to PM Modi -India News
Next Story