Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും ഒമ്പത് പേർക്ക് പരിക്ക്

text_fields
bookmark_border
ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും ഒമ്പത് പേർക്ക് പരിക്ക്
cancel

മുംബൈ: ബാന്ദ്ര റെയിൽവേ സ്റ്റേഷനിൽ തിക്കിലും തിരക്കിലും ഒമ്പത് പേർക്ക് പരിക്ക്. ട്രെയിൻ കയറാനായി ആളുകൾ കൂട്ടത്തോടെ പോയതാണ് അപകടത്തിന് ഇടയാക്കിയത്. ഞായറാഴ്ച രാവിലെയാണ് സംഭവമുണ്ടായതന്ന് മുൻസിപ്പൽ കോർപ്പറേഷൻ അധികൃതർ അറിയിച്ചു.

രാവിലെ 5.56ഓടെയാണ് സംഭവമുണ്ടായത്. ബാന്ദ്ര ടെർമിനസിശന്റ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിലായിരുന്നു അപകടം. 22921 ബാന്ദ്ര-ഗൊരഖ്പൂർ എക്സ്പ്രസ് എത്തിയതോടെയാണ് തിരക്കുണ്ടായതെന്ന് ബൃഹാൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചു.

പരിക്കേറ്റവരെ ഉടൻ തന്നെ ബാബ ​ആശുപത്രിയിലേക്ക് മാറ്റി. ഇതിൽ രണ്ട് പേരുടെ പരിക്ക് ഗുരുതരമാണെന്നാണ് റിപ്പോർട്ട്. ദീപാവലിയോട് അനുബന്ധിച്ചാണ് റെയിൽവേ സ്റ്റേഷനിൽ തിരക്കുണ്ടായതെന്നാണ് വിവരം.

അബ്ദുൽ ​റഹ്മാൻ(40), പരമേശ്വർ സുഖേന്ദർ ഗുപ്ത(28), രവീന്ദ്ര ഹരിഹർ ചുമ(30), രാംസേവക് രവീന്ദ്ര പ്രസാദ് പ്രചാപതി(29), സഞ്ജയ് തിലകരാം കാൻഗായ്(27), ദിവ്യാൻഷു യോഗേന്ദ്ര യാദവ് (18), മുഹമ്മദ് ഷരീഫ് ഷെയ്ഖ്(25), ഇന്ദ്രജിത് സഹാനി(19), നൂർ മുഹമ്മദ് ഷെയ്ഖ്(18)

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Stampede at Mumbai's Bandra Railway Station
Next Story