Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range സ്കൂൾ കുട്ടികളെ കാലികളെപ്പോലെ കൊണ്ടുപോയ ഡ്രൈവർക്കും സ്കൂൾ അധികൃതർക്കുമെതിരെ കേസ്
text_fieldsbookmark_border
ഹൈദരാബാദ്: ഗുഡ്സ് ഓട്ടോയിൽ കാലികളെപ്പോലെ വിദ്യാർഥികളെ െകാണ്ടുപോയ ഡ്രൈവർക്കും സ്കൂൾ അധികൃതർക്കു മെതിരെ കേസ്. വിദ്യാർഥികളെ സുരക്ഷിതമല്ലാത്ത രീതിയിൽ ലോറിയിൽ കയറ്റി സ്കൂളിലെത്തിക്കുകയായിരുന്നു.
ഹൈദരാബാദിൽ മാർച്ച് 12നാണ് സംഭവം. നഗരത്തിലൂടെ കുട്ടികളെ കയറ്റി പോകുന്നത് കണ്ട അഗസ്ത്യ കന്തുവെന്ന മാധ്യമപ്രവർത്തകൻ ചിത്രം പകർത്തി സാമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു.
ചിത്രം വൈറലായതോടെ ഹൈദരാബാദ് ട്രാഫിക് പൊലീസ് സ്കൂൾ ഹെഡ്മാസ്റ്റർക്കും ഡ്രൈവർക്കുമെതിരെ കേസെടുക്കുകയായിരുന്നു. അണ്ണ നഗർ ബോവൻപള്ളിയിലെ ഓക്സ്ഫഡ് ഗ്രാമർ സ്കൂളിലെ പ്രധാനാധ്യാപകനെതിരെയാണ് കേസ്. ഈ വാഹനത്തിനെതിരെ അനധികൃത പാർക്കിങ്ങിനും മറ്റുമായി എട്ടോളം കേസുകൾ നിലവിലുണ്ട്.
Next Story
