Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സുരക്ഷാ വീഴ്​ചയില്ലാതെ പുൽവാമയിൽ ആക്രമണം നടക്കില്ല​ -റോ മുൻ തലവൻ

text_fields
bookmark_border
vikram-soodh.jpg
cancel

ഹൈദരാബാദ്​: സുരക്ഷാ വീഴ്​ചയില്ലാതെ പുൽവാമയിൽ ഭീകരവാദി ആക്രമണമുണ്ടാവില്ലെന്ന്​ ഇന്ത്യയുടെ ചാര സംഘടനയായ റോ മുൻ തലവൻ വിക്രം സൂദ്​.

ഒന്നിലധികം പേർ ചേർന്നായിരിക്കും പദ്ധതി ആസൂത്രണം ചെയ്​തിട്ടുണ്ടാവുക. ഒരാൾ സ്​ഫോടന വസ്​തുക്കൾ വാങ്ങി.​ മറ്റൊരാൾ അവ ഒരുമിച്ച്​ ചേർക്കുകയും ചെയ്​തു. വേറെ ആരെങ്കിലുമായിരിക്കും കാർ സംഘടിപ്പിച്ചിട്ടുണ്ടാവുക. അവർക്ക്​ സി.ആർ.പി.എഫ്​ വാഹനവ്യൂഹം വരുന്ന വിവരത്തെ കുറിച്ച്​ നേരത്തെ അറിവുണ്ടായിരുന്നിരിക്കണമെന്നും അദ്ദേഹം ഹൈദരാബാദിൽ പറഞ്ഞു.

സി.ആർ.പി.എഫുകാരടക്കമുള്ള സേനയെ സുരക്ഷ പരിഗണിച്ച്​ വിമാനമാർഗമാണ്​ കൊണ്ടുപോകാറുള്ളത്. എന്നാൽ ആക്രമണം ഉണ്ടായ ദിവസം 78 ട്രക്കുകളടങ്ങുന്ന വലിയ വാഹനവ്യൂഹമായി ഒരുമിച്ചാണ്​ അർധ സൈനിക വിഭാഗം ജമ്മു-ശ്രീനഗർ ഹൈവേയിലൂടെ സഞ്ചരിച്ചത്​.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Such Attacks Don't Happen Without Security Lapse Ex-Spy-india news
Next Story