Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പവാർ കുടുംബത്തിലിനി നേർക്കുനേർ പോരാട്ടം; സുനേത്രയുടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ച് എൻ.സി.പി

text_fields
bookmark_border
Sunetra Pawar
cancel

ന്യൂഡൽഹി: വരാനിരിക്കുന്ന പൊതുതെരഞ്ഞെടുപ്പിൽ നാഷണലിസ്റ്റ് കോൺ​ഗ്രസ് പാർട്ടി ടിക്കറ്റിൽ മത്സരിക്കാനൊരുങ്ങി സുനേത്ര മഹാജൻ. എൻ.സി.പിയുടെ സംസ്ഥാന അധ്യക്ഷൻ സുനിൽ തത്ക്കരെയാണ് ഇക്കാര്യം അറിയിച്ചത്. മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ ഭാര്യയായ സുനേത്ര മഹാജൻ മത്സരിക്കുന്നതോടെ തെരഞ്ഞെടുപ്പ് പോരാട്ടത്തിൽ പവാർ കുടുംബത്തിലെ അം​ഗങ്ങൾ നേർക്കുനേർ കൊമ്പുകോർക്കുന്ന ആദ്യ സംഭവം കൂടിയാകും ഇത്. ബാരാമതി മണ്ഡലത്തിൽ നിന്നുമാകും സുനേത്ര മത്സരിക്കുക.

വ്യക്തമായ അടിത്തറയുള്ള മണ്ഡലങ്ങളിൽ സ്ഥാനാർഥികൾ മത്സരിക്കണമെന്നാണ് പാർട്ടിയുടെ പൊതുതാത്പര്യം. ഭരണസഖ്യത്തിനുള്ളിൽ നിന്ന് ബാരാമതിയിൽ മത്സരിക്കാൻ എൻസിപി പ്രതിജ്ഞാബദ്ധമാണെന്നും തത്ക്കരെ പറഞ്ഞു. കഴിഞ്ഞ 40 വർഷമായി ബാരാമതിയുടെ വികസനത്തിന് അജിത് പവാർ വലിയ സംഭാവന നൽകിയിട്ടുണ്ടെന്നും കഠിനാധ്വാനം തെരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുമെന്നും തത്കരെ പറഞ്ഞു.

ബാരാമതി ലോക്സഭാ എം.പിയും ശരദ് പവാറിന്റെ മകളും ഭർതൃസഹോദരിയുമായ സുപ്രിയ സുലെക്കെതിരെയാണ് സുനേത്രയുടെ സ്ഥാനാർത്ഥിത്വം. തു​ട​ർ​ച്ച​യാ​യി മൂ​ന്നു ത​വ​ണ സു​പ്രി​യ ജ​യി​ച്ച മ​ണ്ഡ​ല​മാ​ണി​ത്. മു​മ്പ്​ ആ​റു​ ത​വ​ണ പ​വാ​റും ഒ​രി​ക്ക​ൽ അ​ജി​ത്തും ബാ​രാ​മ​തി​യി​ൽ ജ​യി​ച്ചി​ട്ടു​ണ്ട്. വ​ർ​ഷ​ങ്ങ​ളാ​യി പ​വാ​റി​ൽ​നി​ന്ന്​ ബാ​രാ​മ​തി പി​ടി​ച്ചെ​ടു​ക്കാ​ൻ ബി.​ജെ.​പി ശ്ര​മം ന​ട​ത്തി​വ​രു​ന്നു​ണ്ട്. ഇ​ത്ത​വ​ണ അ​ജി​ത്തി​ലൂ​ടെ പ​വാ​ർ കു​ടും​ബ​ത്തി​ലും അ​ണി​ക​ളി​ലും ഭി​ന്നി​പ്പു​ണ്ടാ​ക്കാ​നാ​ണ്​ ബി.​ജെ.​പി ശ്ര​മി​ക്കു​ന്ന​തെ​ന്നാ​ണ്​ ആ​രോ​പ​ണം. പ​വാ​റി​ന്റെ വ​ലം​കൈ​യും എ​ൻ.​സി.​പി പ​ടു​ത്തു​യ​ർ​ത്തി​യ​തി​ൽ പ​ങ്കാ​ളി​യു​മാ​യ പ​ദം​സി​ങ്​ പാ​ട്ടീ​ലി​ന്റെ സ​ഹോ​ദ​രി​യാ​ണ്​ സു​നേ​ത്ര. പ​ദം​സി​ങ്ങി​ന്റെ മ​ക​ൻ റാ​ണ ജ​ഗ്​​ജീ​ത്​ സി​ങ്​ പാ​ട്ടി​ൽ ബി.​ജെ.​പി എം.​എ​ൽ.​എ​യാ​ണ്.

2010ൽ സ്ഥാപിതമായ എൻവയോൺമെൻ്റൽ ഫോറം ഓഫ് ഇന്ത്യയുടെ സ്ഥാപകയാണ് സുനേത്ര.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Sunetra Pawar to contest from Baramati
Next Story