Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അധ്യാപക നിയമന പരീക്ഷയുടെ ഹാൾ ടിക്കറ്റിൽ സണ്ണി ലിയോണിന്റെ ചിത്രം; അന്വേഷണത്തിന് ഉത്തരവ്

text_fields
bookmark_border
അധ്യാപക നിയമന പരീക്ഷയുടെ ഹാൾ ടിക്കറ്റിൽ സണ്ണി ലിയോണിന്റെ ചിത്രം; അന്വേഷണത്തിന് ഉത്തരവ്
cancel

ബംഗളൂരു: കർണാടകയിൽ അധ്യാപക നിയമന പരീക്ഷയുടെ ഹാൾ ടിക്കറ്റിൽ ബോളിവുഡ് താരം സണ്ണി ലിയോണിന്റെ ചിത്രം. ഹാൾ ടിക്കറ്റന്‍റെ സ്‌ക്രീൻ ഷോട്ട് സമൂഹമാധ്യമത്തിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് സംസ്ഥാന വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടത്. ഇതേ തുടർന്ന് ഒരുപാട് ആരോപണങ്ങളും ചർച്ചകളും ഉയരുന്നുണ്ട്.

"അധ്യാപക നിയമന ഹാൾ ടിക്കറ്റിൽ ഉദ്യോഗാർത്ഥിയുടെ ചിത്രത്തിന് പകരം നടി സണ്ണി ലിയോണിന്റെ ഫോട്ടോയാണ് വിദ്യാഭ്യാസ വകുപ്പ് അച്ചടിച്ചിരുന്നത്. നിയമസഭയ്ക്കുള്ളിൽ നീലച്ചിത്രങ്ങൾ കണ്ട പാർട്ടിയിൽ നിന്ന് ഇത് പ്രതീക്ഷിക്കാം," -കർണാടക കോൺഗ്രസ് സോഷ്യൽ മീഡിയ ചെയർപേഴ്‌സൺ ബി.ആർ നായിഡു ട്വീറ്റ് ചെയ്തു.

പരീക്ഷക്ക് വേണ്ടി അപേക്ഷിക്കുമ്പോൾ തന്നെ നിർബന്ധമായും ഫോട്ടോയും അപ്‌ലോഡ് ചെയ്യണം. അതായിരിക്കും ഹാൾ ടിക്കറ്റിലും അച്ചടിക്കുന്നതെന്ന് വിദ്യാഭ്യാസ വകുപ്പ് മറുപടി നൽകി.

എന്നാൽ അപേക്ഷ നൽകിയത് താനല്ലെന്നും ഭർത്താവിന്റെ സുഹൃത്താണ് വിവരങ്ങൾ അപ്‌ലോഡ് ചെയ്തെന്ന് യുവതി അറിയിച്ചു.സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കുമെന്ന് കർണാടക വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു.


Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Sunny Leone's pic on hall ticket of Karnataka govt exam, probe ordered
Next Story