Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ശാഹീൻ ബാഗ്: റോഡുകൾ അനന്തമായി ഉപരോധിക്കാൻ ആർക്കും അധികാരമില്ല -സുപ്രീംകോടതി

text_fields
bookmark_border
ശാഹീൻ ബാഗ്: റോഡുകൾ അനന്തമായി ഉപരോധിക്കാൻ ആർക്കും അധികാരമില്ല -സുപ്രീംകോടതി
cancel

ന്യൂഡൽഹി: പൗരത്വ നിയമത്തിനെതിരെ പ്രതിഷേധിക്കുന്ന ശാഹീൻ ബാഗിലെ സമരക്കാർക്കെതിരെ വിമർശനവുമായി സുപ്രീംകോടതി. സമരം എത്ര ദിവസം വേണമെങ്കിലും തുടരാം പക്ഷേ നിശ്ചയിച്ച സ്ഥലത്തു മാത്രമെന്നും സുപ്രീംകോടതി വ്യക്തമാക്കി. വിഷയത് തിൽ ഡൽഹി പൊലീസിനും സമരക്കാർക്കും നോട്ടീസ് അയച്ചു.

ശാഹീൻ ബാഗിൽനിന്നും സമരക്കാരെ നീക്കണമെന്ന ഹരജിയിലാണ് സുപ്രീംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്.
കഴിഞ്ഞാഴ്ച കേസ് പരിഗണിച്ചെങ്കിലും ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിനെ ബാധിക്കാതിരിക്കാൻ ഇന്നേക്ക് മാറ്റുകയായിരുന്നു.

ഡ​ൽ​ഹി-​നോ​യ്​​ഡ പാ​ത​യി​ലെ കാ​ളി​ന്ദി​കു​ഞ്ച്​-​ശാ​ഹീ​ൻ ബാ​ഗ്​ മേ​ഖ​ല​യി​ൽ തു​ട​രു​ന്ന പ്ര​ക്ഷോ​ഭം അ​വ​സാ​നി​പ്പി​ക്കണമെന്നാണ് ഹരജിക്കാരന്‍റെ ആവശ്യം. പ്ര​തി​ഷേ​ധം കാ​ര​ണം മ​റ്റു പ​ല പാ​ത​ക​ളി​ലും ഗാ​ത​ഗ​ത​ക്കു​രു​ക്ക്​ അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ടെ​ന്നും ഹരജിയിൽ ആരോപിക്കുന്നു.

ഡിസംബർ 15 മുതലാണ് സ്ത്രീകളുടെ നേതൃത്വത്തിൽ ശാഹീൻ ബാഗിൽ സമരം ആരംഭിച്ചത്.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - supreme court against shaheen bagh-india news
Next Story