Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച് അധ്യാപകൻ , ക്ലാസ് മുറിയിലെ വീഡിയോ വൈറലാകുന്നു
text_fieldsbookmark_border
ക്ലാസ് മുറിയിൽവെച്ച് അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിക്കുന്ന ദൃശ്യം സാമൂഹ്യ മാധ്യമങ്ങളിലൂടെ വൈറലാവുകയാണ്. അധ്യാപകനെതിരെ സാമൂഹ്യ മാധ്യമങ്ങളിൽ രൂക്ഷവിമർശനങ്ങൾ ഉയരുന്നു. @Pritamkrbauddh എന്ന ഉപയോക്താവ് വീഡിയോ പങ്കുവയ്ക്കുകയും ഉത്തർപ്രദേശ് സർക്കാറിനെ ടാഗ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പോസ്റ്റിന് ഇപ്പോൾ 500,000-ത്തിലധികം കാഴ്‌ചക്കാരും 700,000 ലൈക്കും 100-ലധികം കമന്റുകളും വന്നിട്ടുണ്ട്.
മുഴുവൻ ക്ലാസിന്‍റെയും മുന്നിൽ വച്ചാണ് അധ്യാപകൻ വിദ്യാർത്ഥിയെ കഴുത്തിനു പിടിച്ച് ചുമരിൽ തള്ളുകയും നിരവധി തവണ തല്ലുകയും ചെയ്തത്. ഇത് ക്ലാസിലെ മറ്റുകുട്ടികൾ ഭീതിയോടെയാണ് കണ്ടത്. വീഡിയോയ്ക്ക് പുറമേ അധ്യാപകനെതിരെ രൂക്ഷമായ വിമർശനമാണ് ഉയരുന്നത്.
Next Story

