Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കാട്ടാനകളുടെ സുരക്ഷിത സഞ്ചാരത്തിന് വാളയാറിനും എട്ടിമടക്കും ഇടയിൽ ഭൂഗർഭ പാതക്ക് ടെണ്ടർ
text_fieldsbookmark_border
ചെന്നൈ: കാട്ടാനകളുടെ സുരക്ഷിത സഞ്ചാരം ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെ കേരള-തമിഴ്നാട് അതിർത്തിയിൽ വാളയാർ-എട്ടിമട റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ രണ്ട് തുരങ്കപാതകൾ നിർമിക്കാൻ തീരുമാനം.
ഇതിന്റെ ഭാഗമായി പാളങ്ങൾക്കടിയിൽ പാതകൾ നിർമിക്കുന്നതിന് റെയിൽവേ പാലക്കാട് ഡിവിഷൻ ഇ- ടെണ്ടർ ക്ഷണിച്ചു. രണ്ട് ഭൂഗർഭ പാതകളുടെ നിർമാണവും മറ്റ് ഇലക്ട്രിക്കൽ ജോലികളും ഉൾപ്പെടെ 7.49 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്. 24 മാസത്തിനുള്ളിൽ പണി പൂർത്തിയാക്കണം.
വാളയാർ ഭാഗത്ത് ഇതേവരെ ട്രെയിനിടിച്ച് 28 കാട്ടാനകൾ കൊല്ലപ്പെട്ടതായാണ് കണക്ക്.
Next Story

