കശ്മീരിൽ സി.ആർ.പി.എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം: ജവാന് പരിക്ക്
text_fieldsശ്രീനഗർ: സൗത്ത് കശ്മീരിലെ കുൽഗാം ജില്ലയിൽ തീവ്രവാദികൾ നടത്തിയ വെടിവെപ്പിൽ സി.ആർ.പി.എഫ് ജവാന് പരിക്ക്. കുൽഗാമിലെ നിഹാമാ ഏരിയയിലുള്ള സി.ആർ.പി.എഫ് ക്യാമ്പിന് പുറത്തുള്ള ബങ്കറിന് നേരെയാണ് ഭീകരർ വെടിയുതിർത്തത്. കശ്മീരിൽ തിങ്കളാഴ്ച നടന്ന രണ്ടാമത്തെ ഭീകരാക്രമണമാണിത്.
വെടിെവപ്പ് നടന്ന പ്രദേശം സൈന്യം വളയുകയും ഭീകരർക്കായുള്ള തെരച്ചിൽ ആരംഭിക്കുകയും ചെയ്തതായി സി.ആർ.പി.എഫ് വൃത്തങ്ങൾ അറിയിച്ചു.
തിങ്കളാഴ്ച ബാരാമുള്ള ജില്ലയിലെ ക്രീരി ഏരിയയിൽ നടന്ന ഭീകരരുടെ വെടിവെപ്പിൽ രണ്ട് സി.ആർ.പി.എഫ് ജവാന്മാരും ഒരു പൊലീസുകാരനും കൊല്ലപ്പെട്ടിരുന്നു. രാവിലെ സി.ആർ.പി.എഫ്-പൊലീസ് സംയുക്തസംഘം ക്രീരി മേഖലയിലെ ചെക്പോസ്റ്റിൽ പരിശോധന നടത്തവേ ഭീകരർ വെടിവെക്കുകയായിരുന്നു.കശ്മീരിൽ സി.ആർ.പി.എഫ് ക്യാമ്പിന് നേരെ ഭീകരാക്രമണം: ജവാന് പരിക്ക്
ആഗസ്റ്റ് 14ന് ശ്രീനഗറിന് സമീപം നൗഗം മേഖലയിൽ രണ്ട് പൊലീസുകാർ കൊല്ലപ്പെട്ടിരുന്നു.

