കശ്മീരിൽ തീവ്രവാദികൾ യുവതിയെ വെടിവെച്ചുകൊന്ന് ദൃശ്യം പ്രചരിപ്പിച്ചു
text_fieldsശ്രീനഗർ: ജമ്മു-കശ്മീരിൽ തീവ്രവാദികൾ 25കാരിയെ വെടിെവച്ചു കൊന്നു. പിന്നീട് ഇതിെൻറ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായി പൊലീസ് അറിയിച്ചു. പുൽവാമ ജില്ലയിലെ ദംഗർപൊരയിലെ ഇശ്റത്ത് മുനീർ ആണ് കൊല്ലപ്പെട്ടത്. എന്നാൽ, ഷോപിയാൻ ജില്ലയിലെ ദ്രഗാദ് മേഖലയിൽനിന്നാണ് പൊലീസ് മൃതദേഹം കണ്ടെടുത്തത്. ഇൗ ക്രൂരകൃത്യം തീവ്രവാദികൾ തന്നെ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയായിരുന്നു. യുവതി ജീവനുവേണ്ടി കേഴുന്നതും തോക്കുധാരി തൊട്ടടുത്തുനിന്ന് നിർദയം രണ്ടുതവണ വെടിയുതിർക്കുന്നതും ഇതിലുണ്ട്. സംഭവത്തെ കുറിച്ച് പൊലിസ് അന്വേഷിച്ചുവരുകയാണ്.
അതിനിടെ, പുൽവാമ ജില്ലയിൽ രണ്ടു ജെയ്െശ മുഹമ്മദ് തീവ്രവാദികൾ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ദ്രബ്ഗാം മേഖലയിൽ തീവ്രവാദികളുടെ സാന്നിധ്യം ഉണ്ടെന്ന വിവരത്തെത്തുടർന്ന് സുരക്ഷാസേന തിരച്ചിൽ നടത്തവെയാണ് ഏറ്റുമുട്ടലുണ്ടായത്. ഷാഹിദ് മുഷ്താഖ് ബാബ, ഇനായത്ത് അബ്ദുല്ല സിഗാർ എന്നിവരാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് അറിയിച്ചു. ഭീകര പ്രവർത്തനത്തിലേർപ്പെട്ടതിന് നേരത്തേ പൊലീസ് തിരയുന്നയാളാണ് മുഷ്താഖ് ബാബ. ഇൗ സംഘത്തിൽ അടുത്തിടെ ചേർന്നയാളാണ് ഇനായത്തെന്നും പൊലീസ് പറഞ്ഞു.
