Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ ഭീകരാക്രമണം; രണ്ട് പൊലീസ് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു
text_fieldsbookmark_border
ശ്രീനഗർ: ജമ്മു കശ്മീരിലെ നൗഗാമിൽ പൊലീസ് വാഹനവ്യൂഹത്തിന് നേരെ നടന്ന ഭീകരാക്രമണത്തിൽ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടു. ഐ.ആർ.പിയുടെ ഇരുപതാം ബറ്റാലിയനിൽ നിന്നുള്ളവരാണ് പൊലീസുകാരാണ് കൊല്ലപ്പെട്ടത്. ഒരാൾക്ക് ഗുരുതമായി പരിക്കേറ്റു.
നൗഗാം ബൈപാസിന് സമീപമാണ് ആക്രമണം നടന്നതെന്ന് ജമ്മു കശ്മീർ പൊലീസ് ട്വീറ്റിലൂടെ അറിയിച്ചു. പൊലീസ് പട്രോളിങ് നടത്തുന്നതിനിടെ ഒളിച്ചിരുന്ന ഭീകരർ വെടിയുതിർക്കുകയായിരുന്നു.
വെടിയേറ്റ മൂന്നു പൊലീസുകാരെ അടുത്ത ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രണ്ട് പേർ മരിച്ചു. ആക്രമണം നടന്ന പ്രദേശം പൊലീസും സൈന്യവും േചർന്ന് വളഞ്ഞിരിക്കുകയാണ്.
സ്വതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി കശ്മീരിൽ സുരക്ഷ ശക്തമാക്കിയിരുന്നു. സംഭവത്തെ തുടർന്ന് വാഹന പരിശോധന ഉൾപ്പെടെയുള്ളവ കർശനമാക്കിയതായി പൊലീസ് അറിയിച്ചു.
Next Story

