Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാമുകി ഉപേക്ഷിച്ചു; ബെൻസ് കാറിൽ കയറി ഡോക്ടർ തീകൊളുത്തി

text_fields
bookmark_border
The girlfriend left him; The doctor got into Benzs car and set it on fire
cancel

ചെന്നൈ: കാമുകി ഉപേക്ഷിച്ചതിനെ തുടർന്ന് വിഷാദത്തിലായ യുവ ഡോക്ടർ ത​ന്‍റെ മെഴ്സിഡസ് ബെൻസ് കാറിൽ കയറി തീ കൊളുത്തി. തമിഴ്‌നാട്ടിലെ കാഞ്ചീപുരം ജില്ലയിലാണ് സംഭവം.

29 കാരനായ ഡോക്ടറാണ് തന്റെ മെഴ്‌സിഡസ് കാറിൽ കയറി തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്. സാരമായ പരിക്കുകളോടെ ഡോക്ട​​റെ രക്ഷിച്ചെങ്കിലും കാർ പൂർണമായും കത്തിയമർന്നു.

കാഞ്ചീപുരത്തെ സ്വകാര്യ മെഡിക്കൽ കോളജിലെ മുൻ സഹപാഠിയായ കാമുകിയുമായുള്ള ബന്ധം കുറച്ച് വർഷങ്ങൾക്ക് മുമ്പാണ് തകർന്നത്. ഇതേത്തുടർന്ന് വിഷാദത്തിലായിരുന്ന ഡോക്ടർ ചികിത്സ തേടിയിരുന്നതായി അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. ഇരുവരും പ്രണയകാലത്ത് ഒരുമിക്കാറുണ്ടായിരുന്ന സ്ഥലത്ത് എത്തിയാണ് കാറിന് തീക്കൊളുത്തിയത്.

പ്രാഥമിക നിഗമനത്തിൽ ഡോക്ടർ ജീവനൊടുക്കാൻ ശ്രമിച്ചതാണെന്ന് പൊലീസ് പറയുന്നു. കത്തുന്ന കാറിൽ നിന്ന് നാട്ടുകാരാണ് ഇയാളെ പുറത്തെടുത്തത്. യുവതി സംഭവസ്ഥലത്ത് ഉണ്ടായിരുന്നില്ലെന്നും അവർ സുരക്ഷിതയാ​ണെന്നും പൊലീസ് പറഞ്ഞു.

തമിഴ്‌നാട്ടിലെ ധർമപുരി ജില്ലയിലാണ് ഡോക്ടറുടെ കുടുംബം. അദ്ദേഹത്തിന്റെ പിതാവ് പ്രദേശത്തെ അറിയപ്പെടുന്ന പരമ്പരാഗത വൈദ്യൻ കൂടിയാണ്.




Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - The girlfriend left him; The doctor got into Benz's car and set it on fire
Next Story