Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കശ്മീരിൽ ഭീകരരെ തുരത്തി
text_fieldsbookmark_border
ശ്രീനഗർ: ജമ്മു കശ്മീരിലെ അനന്തനാഗ് ജില്ലയിൽ സുരക്ഷാസേന ഭീകരരുടെ ഒളിത്താവളം തകർത്തതായി പൊലീസ്. ജില്ലയിലെ സംഗം മേഖലയിലെ ആന്ദനിൽ ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന വിവരത്തെ തുടർന്ന് സുരക്ഷസേന തിരച്ചിൽ നടത്തുകയായിരുന്നു. തിരച്ചിലിനിടെ ഭീകരർ സേനാംഗങ്ങൾക്കു നേരെ വെടിയുതിർത്തെങ്കിലും തിരിച്ചടിച്ചപ്പോൾ താവളമുപേക്ഷിച്ച് രക്ഷപ്പെട്ടുവെന്നും പൊലീസ് വിശദീകരിച്ചു. ആർക്കും പരിക്കേറ്റിട്ടില്ല.
Next Story

