Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ‘ക്ഷേത്രത്തിൽ മണിയടിച്ചവൻ മുഖ്യമന്ത്രിയായി’; യോഗിയെ പരിഹസിച്ച് ബിഹാർ മന്ത്രി
text_fieldsbookmark_border
ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ച് ബിഹാർ റവന്യൂ മന്ത്രി അലോക് മേത്ത രംഗത്ത്. ക്ഷേത്രത്തിൽ നിരന്തരം മണിയടിച്ചിരുന്ന ഒരാൾ ഇന്ന് സുപ്രധാന സ്ഥാനത്ത് ഇരിക്കുന്നു എന്നായിരുന്നു മേത്തയുടെ പരിഹാസം.
ബിഹാറിലെ ഭഗൽപൂർ ജില്ലയിൽ ഒരു പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു റവന്യൂ മന്ത്രി അലോക് മേത്ത. "മുമ്പ് ക്ഷേത്രങ്ങളിൽ മണി മുഴക്കിയിരുന്ന ആളുകൾ ഇപ്പോൾ ശക്തമായ സ്ഥാനങ്ങൾ അലങ്കരിക്കുന്നു. ഉദാഹരണത്തിന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ എടുക്കുക" -മന്ത്രി പറഞ്ഞു. സമൂഹമാധ്യമങ്ങളിൽ മന്ത്രിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേർ രംഗത്തെത്തി. നേരത്തെ, തുളസീദാസിന്റെ രാമായണ ഇതിഹാസത്തെ ആസ്പദമാക്കി രചിച്ച രാംചരിതമാനസ് എന്ന കവിത സമൂഹത്തിൽ വിദ്വേഷം പടർത്തുന്നതാണെന്ന് ബിഹാർ വിദ്യാഭ്യാസ മന്ത്രി ചദ്ര ശേഖർ നടത്തിയ പ്രസ്താവന വിവാദമായിരുന്നു.
Next Story

