Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ഭത്രടി പുഴയിൽ മൂന്നു വിദ്യാർഥികൾ മുങ്ങിമരിച്ചു
text_fieldsbookmark_border
മംഗളൂരു: ഉഡുപ്പിയിലെ ഹെബ്രി താലൂക്കിലെ ശിവപുര ഗ്രാമപഞ്ചായത്തിൽ മൂന്നു വിദ്യാർഥികൾ ഭത്രടി പുഴയിൽ മുങ്ങിമരിച്ചു. സുദർശൻ (16), സോണിത്ത് (17), കിരൺ (16) എന്നിവരാണ് മരിച്ചത്. എല്ലാവരും ഹിരിയഡ്ക ഗവ. പി.യു കോളജിലെ വിദ്യാർഥികളാണ്.
രാവിലെ 9.30ഓടെയാണ് ഇവർ ഭത്രടി പുഴക്കരയിൽ പോയത്. കുളിക്കാനിറങ്ങിയ മൂന്നുപേരും ഒഴുക്കിൽപ്പെട്ട് മുങ്ങി മരിക്കുകയായിരുന്നു. ഹെബ്രി തഹസിൽദാർ കെ. പുരന്ദർ, റവന്യൂ ഇൻസ്പെക്ടർ ഹിതേഷ് തുടങ്ങിയവർ സംഭവസ്ഥലം സന്ദർശിച്ചു.
Next Story

