Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range രാജ്യത്ത് 24 മണിക്കൂറിനിടെ 8,865 പേർക്ക് കൂടി കോവിഡ്: 197 മരണം
text_fieldsbookmark_border
ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8,856 പേർക്ക് കൂടി കോവിഡ് -19 രോഗബാധ സ്ഥിരീകരിച്ചു. കഴിഞ്ഞ ഒൻപത് മാസത്തിനിടെ സ്ഥിരീകരിച്ച ഏറ്റവും കുറഞ്ഞ കണക്കാണിത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്ക് പ്രകാരം 1,30,793 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിൽ കഴിയുന്നത്. 11,971 പേരാണ് കഴിഞ്ഞ് 24 മണിക്കൂറിനിടെ കോവിഡിൽ നിന്ന് മുക്തി നേടിയത്. കോവിഡ് മുക്തി നിരക്ക് 98.27 ശതമാനമായി ഉയർന്നു. 3,38,61,756 പേരാണ് കോവിഡിൽ നിന്ന് ഇതുവരെ മുക്തി നേടിയത്.
24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് 197 മരണങ്ങളാണ് രാജ്യത്ത് സ്ഥിരീകരിച്ചത്. ഇതോടെ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,63,852 ആയി. പോസിറ്റിവിറ്റി നിരക്ക് രണ്ടു ശതമാനത്തിൽ താഴെ തുടരുകയാണ്. 0.80 ശതമാനമാണ് 24 മണിക്കൂറിനിടയിലെ പോസിറ്റിവിറ്റി നിരക്ക്.
Next Story

