പിത്രോഡ ലജ്ജിക്കണം; സിഖ് വിരുദ്ധ പരാമർശത്തിനെതിരെ വീണ്ടും രാഹുൽ
text_fieldsസാഹിബ്: 1984ലെ സിഖ് വിരുദ്ധ കലാപത്തെ സംബന്ധിച്ച ഒാവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിത്രോഡയുടെ പ രാമർശം തള്ളിക്കൊണ്ട് വീണ്ടും രാഹുൽ ഗാന്ധി രംഗത്ത്. തികച്ചും മോശമായ പരാമർശങ്ങളാണ് പിത്രോഡയുടെ ഭാഗത്ത് നിന്നുമുണ്ടായതെന്നും അതിന് അദ്ദേഹം രാജ്യത്തോട് മാപ്പ് പറയണമെന്നും കോൺഗ്രസ് അധ്യക്ഷൻ പഞ്ചാബിലെ സാഹിബിൽ തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് കൊണ്ട് പറഞ്ഞു.
അദ്ദേഹം പറഞ്ഞത് തെറ്റാണെന്ന് ഞാൻ ഫോണിൽ സംസാരിച്ചപ്പോൾ പറഞ്ഞിരുന്നു. പരാമർശത്തിൽ അദ്ദേഹം ലജ്ജിക്കണമെന്നും പരസ്യമായി മാപ്പ് പറയണമെന്നും അറിയിച്ചതായും രാഹുൽ വ്യക്തമാക്കി.
പിത്രോഡയുടെ പരാമർശം പരിധി ലംഘിക്കുന്നതാണെന്നും പിത്രോഡ മാപ്പുപറയണമെന്നും രാഹുൽ നേരത്തെ ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ആവശ്യപ്പെട്ടിരുന്നു. സിഖ് കൂട്ടക്കൊല ഏറെ വേദനിപ്പിക്കുന്ന ചരിത്രമാണ്. വ്യക്തികളുടെ അഭിപ്രായങ്ങൾ കോൺഗ്രസിെൻറ നിലപാടുകളല്ലെന്നുമായിരുന്നു പ്രതികരണം.
അതേസമയം, കോണ്‍ഗ്രസ് നേതൃത്വം തള്ളിയതോടെ 1984ലെ സിഖ് വിരുദ്ധ കലാപത്തെക്കുറിച്ചുനടത്തിയ പരാമര്‍ശത്തിൽ ഖേദം പ്രകടിപ്പിച്ച് സാം പിത്രോഡ രംഗത്തെത്തിയിരുന്നു.
