ത്രിപുര ഡി.ജി.പി ഓഫിസിൽ മരിച്ച നിലയിൽ
text_fieldsഡി.ജി.പി അനുരാഗ് ദങ്കർ
അഗർതല: ത്രിപുര ഡി.ജി.പി അനുരാഗ് ദങ്കറിനെ പൊലീസ് ആസ്ഥാനത്തെ ഓഫിസിനകത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചക്ക് 12 മണിയോടെ ഇദ്ദേഹത്തെ ഗോവിന്ദ് ബല്ലാബ് പന്ത് ആശുപത്രിയിലെത്തിച്ചെങ്കിലും 12.48 ഓടെ മരണം സ്ഥിരീകരിച്ചതായി മെഡിസിൻ ഡിപ്പാർട്ട്മെന്റ് തലവൻ ഡോ. പ്രദീപ് ഭൗമിക് അറിയിച്ചു.
പോസ്റ്റ്മോർട്ടത്തിനുശേഷം മാത്രമേ മരണ കാരണം വ്യക്തമാവൂ. എന്നാൽ, ഇദ്ദേഹം സ്വയം ജീവനൊടുക്കിയതാണെന്ന റിപ്പോർട്ടുകളും ഇതിനകം പുറത്തുവന്നിട്ടുണ്ട്. പൊലീസ് തലവന്റെ മരണം ആത്മഹത്യയാണെങ്കിൽ സംസ്ഥാനത്തെ ക്രമസമാധാന നിലയെയാണ് അത് സൂചിപ്പിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് ജിതേന്ദ്ര ചൗധരി പറഞ്ഞു.

