സത്യത്തെ അസ്വസ്ഥമാക്കാം; പക്ഷെ തോൽപിക്കാനാവില്ല -സചിൻ പൈലറ്റ്
text_fieldsന്യൂഡൽഹി: സത്യത്തെ അസ്വസ്ഥമാക്കാൻ കഴിഞ്ഞേക്കുമെങ്കിലും പരാജയപ്പെടുത്താനാവില്ലെന്ന് രാജസ്ഥാനിലെ കോൺഗ്രസ് നേതാവ് സചിൻപൈലറ്റ്. ഉപമുഖ്യമന്ത്രി സ്ഥാനത്തു നിന്ന് ഒഴിവാക്കപ്പെട്ടതിനു ശേഷമിട്ട ട്വീറ്റിലാണ് സചിൻ പൈലറ്റ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ട്വിറ്ററിൽ ചേർത്ത വ്യക്തിഗത വിവരത്തിൽ നിന്ന് രാജസ്ഥാൻ ഉപമുഖ്യമന്ത്രി, പിസിസി അധ്യക്ഷൻ എന്നീ പദവികൾ അദ്ദേഹം ഒഴിവാക്കിയിട്ടുണ്ട്.
सत्य को परेशान किया जा सकता है पराजित नहीं।
— Sachin Pilot (@SachinPilot) July 14, 2020
മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടും ഉപമുഖ്യമന്ത്രി സചിൻ പൈലറ്റും തമ്മിലുള്ള പോരിനെ തുടർന്ന് രാജസ്ഥാനിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമായിരുന്നു. ഇതിനിടെ രാഹുല്‍ ഗാന്ധിയും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയും നിരവധി തവണ സചിന് പൈലറ്റുമായി ഫോണില്‍ സംസാരിച്ചെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല.
ഒടുവിൽ രാജസ്ഥാൻ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്നും സചിൻ പൈലറ്റിനെ മാറ്റുകയായിരുന്നു. ഗോവിന്ദ് സിങ് ഡോടാസറയാണ് പുതിയ പി.സി.സി അധ്യക്ഷൻ. സചിൻ പൈലറ്റിനെ പിന്തുണച്ച വിശ്വേന്ദ്രസിങ്, രമേഷ് മീണ എന്നീ മന്ത്രിമാരെയും സ്ഥാനത്തുനിന്ന് നീക്കിയിട്ടുണ്ട്
LATEST VIDEO
