ഹിന്ദി സീരിയൽ നടൻ ആശിഷ് റോയ് അന്തരിച്ചു
text_fieldsമുംബൈ: പ്രശസ്ത ഹിന്ദി സീരിയൽ നടൻ ആശിഷ് റോയ് (55) അന്തരിച്ചു. കിഡ്നി സംബന്ധമായ അസുഖങ്ങളെ തുടർന്ന് ഏറെനാളായി ചികിത്സയിലായിരുന്നു. സ്വവസതിയിൽ വെച്ചായിരുന്നു അന്ത്യം.
അസുഖബാധയെ തുടർന്ന് സമീപകാലത്ത് ഒന്നിേലറെ തവണ ജുഹുവിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഡയാലിസിസ് ചെയ്ത് തുടങ്ങിയെങ്കിലും സാമ്പത്തിക ബുദ്ധിമുട്ടിനെ തുടർന്ന് വീട്ടിലേക്ക് മടങ്ങിയിരുന്നു.
അഭിനയ രംഗത്തേക്ക് മടങ്ങിയെത്താൻ അദ്ദേഹം ആഗ്രഹിച്ചിരുന്നെങ്കിലും ലോക്ഡൗൺ എത്തിയതോടെ കാര്യങ്ങൾ ആകെ തകിടം മറിയുകയായിരുന്നു. മേയിൽ ആശുപത്രി ബിൽ അടക്കാൻ പണമില്ലാത്തതിനെത്തുടർന്ന് സ്വന്തം ഫേസ്ബുക്ക് അക്കൗണ്ടിലൂടെ സഹായം അഭ്യർഥിച്ച് ഇദ്ദേഹം രംഗത്തെത്തിയിരുന്നു.
ബനേഗി അപ്നി ബാത്ത്, സസുരൽ സിമർകാ, റീമിക്സ്, കുഛ് രംഗ് പ്യാർ കേ ഐസേ ബി എന്നീ ടെലിവിഷൻ പരമ്പരകളിലൂടെയാണ് റോയ് ശ്രദ്ധേയനായത്.

