ഉപരാഷ്ട്രപതി വെങ്കയ്യനായിഡുവിെൻറ ട്വിറ്റർ ഹാൻഡിലെ ബ്ലൂടിക്ക് പുനഃസ്ഥാപിച്ച് ട്വിറ്റർ
text_fieldsന്യൂഡൽഹി: ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിെൻറ ട്വിറ്റർ ഹാൻഡിലിൽ ബ്ലൂടിക്ക് പുനഃസ്ഥാപിച്ച് ട്വിറ്റർ. ബ്ലൂടിക്ക് ഒഴിവാക്കിയത് വിവിധ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെയാണ് ട്വിറ്ററിെൻറ നടപടി.
ശനിയാഴ്ചയാണ് വെങ്കയ്യ നായിഡുെൻറ ട്വിറ്റർ ഹാൻഡിലിലെ ബ്ലൂടിക്ക് ഒഴിവാക്കിയത്. എം.വെങ്കയ്യ നായിഡു എന്ന പേരിലുള്ള അക്കൗണ്ടിലെ ബ്ലൂടിക്ക് ഒഴിവാക്കിയത്. എന്നാൽ, വൈസ് പ്രസിഡൻറിെൻറ ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിലെ ടിക്ക് നിലനിർത്തിയിരുന്നു. ഏകദേശം 13 ലക്ഷത്തോളം ഫോളോവർമാരുള്ള അക്കൗണ്ടിലെ ബ്ലുടിക്കാണ് ഒഴിവാക്കിയിരിക്കുന്നത്.
അക്കൗണ്ടുകളുടെ ആധികാരികത ഉറപ്പിക്കുന്നതിനായാണ് ട്വിറ്റർ സാധാരണയായി ബ്ലൂടിക്ക് നൽകാറുള്ളത്. സെലിബ്രേറ്റികൾ കമ്പനികൾ, എൻ.ജി.ഒകൾ, മാധ്യമങ്ങൾ എന്നിവർക്കെല്ലാം ട്വിറ്റർ ബ്ലുടിക്ക് നൽകാറുണ്ട്. ഇവരെ പ്രത്യേകം തിരിച്ചറിയുന്നതിനായാണ് ഇത്തരമൊരു അടയാളം നൽകുന്നത്.
അക്കൗണ്ടിലുള്ള പേരിൽ മാറ്റം വരുത്തിയാൽ ചിലപ്പോൾ ട്വിറ്ററിൽ ബ്ലുടിക്ക് നഷ്ടമാകും. കുറേ ദിവസത്തേക്ക് അക്കൗണ്ട് ഉപയോഗിക്കാതിരുന്നാലും അപൂർണമായ അക്കൗണ്ടുകൾക്കും ഇത് നഷ്ടപ്പെട്ടേക്കാം.

