Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡനം; രണ്ട് പേർ അറസ്റ്റിൽ

text_fields
bookmark_border
crime against children
cancel

റായ്പൂർ: സഹോദരങ്ങളുൾപ്പെടെ മൂന്ന് പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി ബലാത്സം​ഗം ചെയ്ത സംഭവത്തിൽ രണ്ട് പേർ പിടിയിൽ. ഛത്തീസ്​ഗഡിലെ ജഷ്പൂർ ജില്ലയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. സംഭവത്തിന് പിന്നാലെ ഇരകളിലൊരാളുടെ സുഹൃത്തിനെ സംഘം സഹായത്തിനായി വിളിച്ചിരുന്നുവെന്നും ഇയാളും ഇരയെ ലൈം​ഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്നും പൊലീസ് പറയുന്നു.

15നും 17നും ഇടയിൽ പെൺകുട്ടികളെയാണ് തട്ടിക്കൊണ്ടുപോയി ലൈം​ഗികാതിക്രമത്തിന് ഇരയാക്കിയത്. മൂന്നം​ഗ സംഘം പെൺകുട്ടികളെ ബലം പ്രയോ​ഗിച്ച് കാറിൽ കയറ്റിയ ശേഷം സർ​ഗുജ ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രത്തിലെത്തിച്ച് ലൈം​ഗികമായി പീഡിപ്പിക്കുകയായിരുന്നു. പിന്നാലെ മദ്യം ചേർത്ത പാനീയങ്ങൾ കുട്ടികൾക്ക് നൽകി. ഇതോടെ അബോധാവസ്ഥയിലായ പെൺകുട്ടികളെ കാട്ടിനുള്ളിലെത്തിച്ചായിരുന്നു അതിക്രമം. പിന്നാലെ കുട്ടികളെ സംഘം പത്തൽ​ഗാവിലെ ബസ് സ്റ്റാൻഡിൽ ഇറക്കിവിടുകയുമായിരുന്നു.

സംഭവത്തിൽ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകളും പോക്സോയും പ്രകാരം പ്രതികൾക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് ആൺകുട്ടികളെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റും ചെയ്തിരുന്നു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Two arrested for abduction and rape of minor girls
Next Story