Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മധ്യപ്രദേശിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് തീപിടിച്ചു; 10 ട്രെയിനുകൾ റദ്ദാക്കി
text_fieldsbookmark_border
സിങ്പൂർ: മധ്യപ്രദേശിൽ ചരക്ക് ട്രെയിനുകൾ കൂട്ടിയിടിച്ച് അപകടം. അഞ്ചു പേർ പരിക്ക്. ഷാഹ്ദോളിലെ സിങ്പൂർ റെയിൽവേ സ്റ്റേഷന് സമീപമാണ് അപകടം.
കൂട്ടിയിടിയുടെ ആഘാതത്തിൽ ട്രെയിനിന്‍റെ എൻജിനുകൾക്ക് തീപിടിച്ചു. തകർന്ന എൻജിന്‍റെ അടിയിൽ കുടുങ്ങിയവരെ പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
അപകടത്തെ തുടർന്ന് ബിലാസ്പുർ-കത്നി പാതയിൽ ട്രെയിൻ ഗതാഗതം താളെതെറ്റി. 10 ട്രെയിനുകൾ റദ്ദാക്കി. രണ്ട് ട്രെയിനുകൾ വഴിതിരിച്ചു വിടുകയും ഒരെണ്ണം റീ ഷെഡ്യൂൾ ചെയ്യുകയും മൂന്നു ട്രെയിനുകൾ യാത്ര ചുരുക്കുകയും ചെയ്തു.
Next Story

