Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ബലാത്സംഗം, ബാലപീഡനം തുടങ്ങിയ വ്യത്യസ്‌ത സംഭവങ്ങളിൽ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
crime
cancel

ജമ്മു: ജമ്മു കശ്മീരിൽ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി അഞ്ച് വയസുകാരിയെ മാനഭം​ഗപ്പെടുത്താൻ ശ്രമിക്കുകയും യുവതിയയെ പീഡിപ്പിക്കുകയും ചെയ്തതായി റിപ്പോർട്ട്. രണ്ട് കേസുകളിലെയും പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

രംഗ്പൂർ മുളനിയൻ സ്വദേശി മുകേഷ് കുമാർ, ചോഹാല സ്വദേശി സത്പാൽ എന്നിവരാണ് അറസ്റ്റിലായത്. മെയ് 12നായിരുന്നു ഇരു സംഭവങ്ങളും റിപ്പോർട്ട് ചെയ്തത്.

ഇരുവർക്കുമെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടുണ്ട്. യുവതിയെ ബലാത്സം​ഗം ചെയ്ത കേസിലെ പ്രതിയാണ് സത്പാൽ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാനഭം​ഗപ്പെടുത്തിയ സംഭവത്തിൽ മുകേഷ് കുമാറിനെതിരെ പോക്സോ വകുപ്പും ചുമത്തിയിട്ടുണ്ട്. ഇരുവരെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കേസിൽ അന്വേഷണം പുരോ​ഗമിക്കുകയാണെന്നും പൊലീസ് അറിയിച്ചു.

Show Full Article
Madhyamam E-Paper Widget · Diary Offer
E-Paper First Page
Today · 24 Sept
Your today's e-paper is ready
Print Replica Crop & Save India & GCC Zoom in & out
Free diary offer with subscription Know more
News Summary - Two held in separate incidents of rape, child molestation in Jammu
Next Story