Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range ബംഗാളിൽ ബോംബ് സ്ഫോടനം: രണ്ട് മരണം
text_fieldsbookmark_border
കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ്-ബി.ജെ.പി സംഘർഷം നിൽക്കുന്ന പശ്ചിമബംഗാളിലെ നോർത്ത് പർഗാനാ ജില്ലയിൽ ബോംബ് സ ്ഫോടനം. പർഗാനയിലെ കൻകിനാരയിൽ തിങ്കളാഴ്ച രാത്രി നടന്ന ബോംബ് സ്ഫോടനത്തിൽ രണ്ടു പേർ കൊല്ലപ്പെട്ടു. നാല് പേർക്ക് പരിക്കേറ്റു.
രാഷ്ട്രീയ സംഘർഷങ്ങളുടെ ഭാഗമായല്ല സ്ഫോടനം നടന്നതെന്നാണ് പ്രാഥമിക വിവരം. കൻകിനാരയിൽ സമീപദിവസങ്ങളിൽ പലയിടത്തും കവർച്ച നടന്നിരുന്നു. ഇത്തരം കവർച്ച സംഘങ്ങളാകാം സ്ഫോടനത്തിന് പിന്നിലെന്നാണ് സൂചന. കൊല്ലപ്പെട്ടവരെ തിരിച്ചറിഞ്ഞിട്ടില്ല. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
നോർത്ത് 24 പർഗാന ജില്ലയിലെ നയ്ജാതിൽ ശനിയാഴ്ച നടന്ന തൃണമൂൽ കോൺഗ്രസ്-ബി.ജെ.പി സംഘർഷത്തിൽ അഞ്ച് പേർ കൊല്ലപ്പെട്ടിരുന്നു.
Next Story
