Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മണിപ്പൂരിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആക്രമങ്ങളിൽ രണ്ടു മരണം

text_fields
bookmark_border
മണിപ്പൂരിൽ വോട്ടെടുപ്പ് പുരോഗമിക്കുന്നു; ആക്രമങ്ങളിൽ രണ്ടു മരണം
cancel

ഇംഫാൽ: മണിപ്പൂരിൽ രണ്ടാംഘട്ട വോട്ടെടുപ്പിനിടെയുണ്ടായ രണ്ടു വ്യത്യസ്ത ആക്രമ സംഭവങ്ങളിൽ രണ്ടുപേർ മരിച്ചു. തൗബൽ, സേനാപതി ജില്ലകളിലാണ് ആക്രമ സംഭവങ്ങൾ അരങ്ങേറിയത്. അവസാനഘട്ട വോട്ടെടുപ്പിൽ രാവിലെ 11 വരെ 28.19 ശതമാനമാണ് പോളിങ് രേഖപ്പെടുത്തിയത്. ആറു ജില്ലകളിലായി 22 നിയമസഭാ മണ്ഡലങ്ങളിൽ 92 സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്.

ഫെബ്രുവരി 28ന് ആദ്യഘട്ട വോട്ടെടുപ്പ് നടന്ന അഞ്ച് നിയമസഭാ മണ്ഡലങ്ങളിലെ 12 പോളിങ് സ്റ്റേഷനുകളിൽ റീ പോളിങ്ങും ഇതോടൊപ്പം നടക്കുന്നുണ്ട്. പോളിങ് സമയത്തും ശേഷവും വോട്ടുയന്ത്രങ്ങൾക്ക് കേടുപാടുകൾ വന്നതാണ് വീണ്ടും തെരഞ്ഞെടുപ്പ് നടത്താൻ കാരണം. 38 നിയമസഭ സീറ്റുകളിലേക്ക് നടന്ന ആദ്യഘട്ട തെരഞ്ഞെടുപ്പിൽ 78.03 ശതമാനമായിരുന്നു പോളിങ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Two killed in poll-related violence in Manipur
Next Story